അച്ഛനെ ടീച്ചർ തിരക്കുന്നുണ്ട്.?
എന്തിനാടാ?
വഴക്കു പറയാനായിരിക്കും?
വഴക്കോ? എന്തിന്?
ഞാൻ സംശയം ചോദിച്ചു. അതിന്.
എന്തായിരുന്നു നിന്റെ സംശയം?
ഹിന്ദിയിലാ. അച്ഛന് ഹിന്ദി അറിയത്തില്ലല്ലോ.
എന്നാലും നീ പറ. ഞാൻ ആരോടെങ്കിലും ചോദിച്ചിട്ട് പറയാം.
എന്നാൽ ചോദിക്കട്ടെ.?
ചോദിക്ക്.
അച്ഛാ, ഇക്ക എന്നു പറഞ്ഞാൽ ചേട്ടൻ എന്നല്ലേ അർത്ഥം?
അതേ. ഇതായിരുന്നോ നിന്റെ സംശയം?
അച്ഛാ, ഈ "ങ" മാത്രം എന്താ ഇക്ക ആവാഞ്ഞെ?
ഇക്കയോ?
അതേ. ടീച്ചർ പറഞ്ഞു "ക" ഇക്ക, "ഗ" ഇക്ക, "ങ". അപ്പോൾ ഞാൻ ഇക്ക എന്നു ബാക്കി പറഞ്ഞു.
അന്നേരം ടീച്ചർ എന്തു പറഞ്ഞു?
അച്ഛൻ ടീച്ചറെ പോയി കാണണം ങ ഇക്ക ആണോന്ന് അച്ഛനോട് പറയാം എന്നു പറഞ്ഞു.
.....................
അച്ഛാ നാളെ ഗ്രേഡ് കാർഡ് വാങ്ങാൻ വരണം എന്ന് ടീച്ചർ പറഞ്ഞു.
കൊഴപ്പമാകുമോ മോനേ?
ഒരു പ്രശ്നവും ഇല്ല. എനിക്ക് എല്ലാത്തിനും ബി കിട്ടിയില്ലേ.
ബാക്കി കുട്ടികൾകൊ?
അവർക്കൊന്നും ബി കിട്ടിയില്ല. എനിക്കു മാത്രമാണിങ്ങനെ കിട്ടിയത് എന്ന് ടീച്ചർ പ്രത്യേകം പറഞ്ഞു.
ഇതു കേട്ടതും അവന്റെ അമ്മ ചാടി വീണു. കണ്ടോ കണ്ടോ, ഞാനെപ്പോഴും പറയാറില്ലെ എന്റെ വീട്ടുകാരുടെ ബുദ്ധിയാണവന് കിട്ടിയതെന്ന്.
പിന്നെ ടീച്ചർ പറഞ്ഞതെന്താണന്നറിയാമോ അമ്മേ? ഇത്രയും മിടുക്കനായ മോന്റെ അച്ഛനേയും അമ്മയേയും എനിക്കൊന്ന് കാണണമെന്ന്.
സ്കൂളിൽ
മാഡം,, ഗ്രേഡ് കാർഡ് വാങ്ങാൻ വന്നതാണ്.
ഞാൻ ഇവന്റമ്മയെ നോക്കിയിരിക്കുകയായിരുന്നു. ഒരു വക എഴുതില്ല, പഠിക്കില്ല, ഇവനൊഴിയെ എല്ലാ കുട്ടികൾക്കും എ പ്ലസ് ആണ്. അടുത്ത ടേമിലും ഇതാണങ്കിൽ ടി സി തന്നു വിടും.
വൈകിട്ട് വീട്ടിൽ
ഉറങ്ങിയോ
ഇല്ലടെ, പറയടെ
പിന്നെ രാവിലെ ഞാനൊരു കാര്യം പറഞ്ഞില്ലായിരുന്നോ
എന്തുവാടെ?
മോന്റെ ബുദ്ധി എന്റെ വീട്ടുകാരുടെയാണെന്ന്? അത് ഞാൻ തിരിച്ചെടുത്തു. അവന് അവന്റെ അച്ഛന്റെ ബുദ്ധിയാ.
എന്താടെ ഇപ്പൊഴിങ്ങനെ തോന്നാൻ?
ഗ്രേഡ് കാർഡ് വാങ്ങാൻ പോയപ്പോൾ അവന്റെ ടീച്ചർ പറഞ്ഞതാ.
....................
അച്ഛാ നാളെ സ്കൂളിൽ വരുമ്പോൾ എന്റെ ടീച്ചറെ ഒന്ന് ശ്രദ്ധിക്കണം?
എന്തിനാടാ?
ടീച്ചർ കല്യാണം കഴിച്ചതാണന്നാ തോന്നുന്നത്.
എന്താ മോനേ അങ്ങനെ തോന്നാൻ?
നേരത്തെ ചാടി ഓടി നടന്ന ടീച്ചർ ഇപ്പൊ പതുക്കെ ഇങ്ങനെയാ നടക്കുന്നത്. (രണ്ടു നടത്തയും നടന്നു കാണിക്കുന്നു)
ചിലപ്പൊ ടീച്ചറിനു കാലു വേദനയായിരിക്കും മോനെ.
ഏയ് അതൊന്നുമല്ല. ടീച്ചറിന്റെ വയറ്റിൽ ഒരു കുഞ്ഞുവാവ ഉണ്ടന്നാ തോന്നുന്നത്.
ഇതൊക്കെ ആരാ മോനേ പറഞ്ഞു തന്നത്?
ഏഞ്ചലാ പറഞ്ഞത്. കല്യാണം കഴിഞ്ഞാൽ വയറ്റിൽ കുഞ്ഞുവാവ വരും. അപ്പൊ ഇങ്ങനെ പതുക്കയെ നടക്കത്തൊള്ളു. ശരിയാണോ അച്ഛാ?
ആ. എനിക്കറിയില്ല. നീ ഹോം വർക്ക് വല്ലതും ഉണ്ടേൽ ചെയ്യ് മോനേ.
അറിയത്തില്ലങ്കിൽ വേണ്ട. അച്ഛന് ആ ടീച്ചറുടെ വയറ് വീർത്തിട്ടുണ്ടോ എന്നൊന്ന് നോക്കി പറയാൻ പറ്റുമോ? എനിക്ക് കൂട്ടുകാരോട് പറയാനാ.
അങ്ങനെ ഒന്നാം ക്ലാസ്സ് കഴിഞ്ഞു. മേയ് 31 മുതൽ രണ്ടാം ക്ലാസ്സിൽ.

No comments:
Post a Comment