ഒരു ഓഫീസിൽ ജോലി ചെയ്യുന്ന മൂന്നു പേർ. ഒരാൾ തമിഴൻ, ഒരാൾ ബംഗാളി, ഒരാൾ മലയാളി. രാവിലെ ടിഫിനും ഉച്ചക്കുള്ള ഭക്ഷണവും അവർ ഒരുമിച്ചിരുന്നാണ് കഴിക്കാറ്. ഒരു ദിവസം ബംഗാളി പറഞ്ഞു. " എനിക്ക് എന്നും രാവിലേം പൂരി, ഉച്ചക്കും പൂരി. എനിക്ക് മടുത്തു. നാളേം ഇതു തന്നെയാണങ്കിൽ ഞാൻ ഈ കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടി ചാവും". തമിഴൻ പറഞ്ഞു. "ദോശ തിന്ന് ഞാനും മടുത്തു. നാളെ ഇതിനൊരു മാറ്റം ഉണ്ടായില്ലങ്കിൽ ഞാനും കെട്ടിടത്തിനു മുകളിൽ നിന്നും താഴെ ചാടും ". മലയാളി പറഞ്ഞു. "എന്റെ കാര്യമാ ഏറ്റവും കഷടം. എന്നും രാവിലേം ഉച്ചക്കും ചോറും ചമ്മന്തിയും. നാളെ ഇതിനൊരു മാറ്റം ഉണ്ടായില്ലങ്കിൽ നിങ്ങ ളുടെ ഒപ്പം മരിക്കാൻ ഞാനും ഉണ്ടാവും."
ഇങ്ങനെ തീരുമാനിച്ച് മൂന്നു പേരും വീട്ടിൽ പോയി. അടുത്ത ദിവസം ഉച്ചക്ക് മൂന്നു പേരും കഴിക്കാനിരുന്നു. ബംഗാളി പൊതിയഴിച്ചു നോക്കി. എന്നത്തേയും പോലെ പൂരി പൊതിഞ്ഞു വച്ചിരിക്കുന്നത് കണ്ട ബംഗാളി കെട്ടിടത്തിനു മുകളിൽ നിന്നും താഴേക്ക് ചാടി. തമിഴന്റേയും മലയാളിയുടേയും അവസ്ഥ മറിച്ചായിരുന്നില്ല. അവരും താഴേക്ക് ചാടി ആത്മഹത്യ ചെയ്തു.
സഹപ്രവർത്തകർ അനുശോചനമറിയിക്കാൻ ബംഗാളി യുടെ വീട്ടിൽ ചെന്നപ്പോൾ ബംഗാളിയുടെ വീട്ടുകാർ ഭയങ്കര കരച്ചിൽ. " ഈ മനുഷ്യന് പുരി മടുത്തെങ്കിൽ അതൊന്നു പറയരുതായിരുന്നോ? ഇഷ്ടമുള്ളത് എന്തായാലും ഞങ്ങൾ വച്ച് കൊടുത്തേനേല്ലോ." തമിഴന്റെ വീട്ടിൽ ചെന്നപ്പോൾ ഇതു തന്നെ പറഞ്ഞ് അവരും വല്യ കരച്ചിൽ. മലയാളിയുടെ വീട്ടിൽ ചെന്നപ്പോൾ അവരാകെ അന്തം വിട്ടിരിപ്പാണ്. " എന്നാലും ഈ മനുഷ്യന് ഇതെന്തു പറ്റി? രാവിലെ ഭക്ഷണം ഉണ്ടാക്കുന്നതും പൊതി കെട്ടുന്നതും എല്ലാം ആ മനുഷ്യൻ. എന്നിട്ട് അതിന്റെ പേരും പറഞ്ഞ് ചാടി ചത്തിരിക്കുന്നു. ഇതിനൊക്കെ എന്തോ പറയാനാ"