ഞെട്ടി ഉണര്‍ന്നു.
ഫോണ്‍ബെല്ലാണ്. ക്ലോക്കിലേക്ക് നോട്ടമെറിഞ്ഞു,
അയ്യോ, സമയം രാത്രി 11.50. എന്താപത്താണവോ?
മിടിക്കുന്ന ഹൃദയത്തോടെ ഫോണ്‍ എടുത്തു.
"ഹലോ...”
"ഞാനാ.”
നമ്പര്‍ അപ്പോഴാണ് നോക്കിയത്..
"എന്താ ഈ നേരത്ത്, എന്തെങ്കിലും..?”
"പേടിക്കാനൊന്നും ഇല്യ. ഞാനേയ് എടിഎമ്മിനു മുന്നിലാ.”
പച്ച തെറിയാണ് നാവില്‍ വന്നത്. ഇത് പറയാന്‍ കണ്ട നേരം.
ഒന്നും മറുത്തു പറഞ്ഞില്ല. സൗഹൃദം...
"അതേയ്... വേഗം പോന്നോളൂ.. ഇപ്പൊ ഒരു തെരക്കൂംല്യ.”
"എന്താ തനിക്ക് ഭ്രാന്താണോ? ഈ നേരത്ത്..”
"ഏട്ടാ, ഇപ്പോ സമയം 11.50. ഇപ്പോള്‍ വന്നാല്‍ ഇന്നത്തെ തിയതിക്കുള്ള 2000 കിട്ടും. ഒരു പത്ത് മിനിറ്റ് കഴിഞ്ഞാല്‍ തിയതി മാറും. അപ്പോഴും കിട്ടും 2000.”
അപ്പത്തന്നെ ചാടി എഴുന്നേറ്റ് എടിഎമ്മിലേക്ക് ഓടി..