Sunday, 20 March 2016

സഖ്യങ്ങള്‍

കമ്യൂണിസ്റ്റ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് വിയറ്റ്നാമും (ഉത്തര വിയറ്റ്നാം ) റിപ്പബ്ലിക്ക് ഓഫ് വിയറ്റ്നാമും (ദക്ഷിണ വിയറ്റ്നാം) തമ്മിൽ നടന്ന ഒരു യുദ്ധമാണ് വിയറ്റ്നാം യുദ്ധം. വിയറ്റ്നാമിന്റെ ആഭ്യന്തര യുദ്ധമെന്നതിലുപരി അമേരിക്ക, കമ്മ്യൂണിസ്റ്റ് ശക്തികൾക്കെതിരേ നടത്തിയ ഒരു യുദ്ധമായിരുന്നു ഇത്. ദക്ഷിണ വിയറ്റ്നാം കമ്യൂണിസ്റ്റ് ഭരണത്തിലാവുന്നത് തടയാനാണ് അമേരിക്ക യുദ്ധത്തിൽ പ്രവേശിച്ചത്. മാര്‍ച്ച് 17, 1969 പ്രസിഡന്റ്‌ നിക്സണ്‍ നാപ്പാം ബോംബും ഏജന്റ് ഓറഞ്ചും കംബോഡിയയില്‍ ഇടാന്‍ അനുമതി നല്‍കിയ ദിവസം. യുദ്ധം മൂലമുണ്ടായ ജീവനഷ്ടം വളരെ ഉയർന്നതായിരുന്നു. ഏകദേശം 58,159 യു.എസ്. സൈനികർക്ക് പുറമേ രണ്ട് പക്ഷത്തുനിന്നുമായി മുപ്പത്-നാൽപത് ലക്ഷം വിയറ്റ്നാംകാരും 15-20 ലക്ഷം ലാവോഷ്യൻ, കംബോഡിയൻ ജനങ്ങളും യുദ്ധത്തിൽ മരണപ്പെട്ടു. 1975-ൽ കമ്യൂണിസ്റ്റ് ശക്തികൾ ദക്ഷിണ വിയറ്റ്നാമിലെ അധികാരം പിടിച്ചടക്കുകയും ചെയ്തു. അധികം വൈകാതെതന്നെ ഉത്തര-ദക്ഷിണ വിയറ്റ്നാമുകൾ ഏകീകരിക്കപ്പെട്ടു.
എന്നാല്‍ ഇന്ന് സൌത്ത് ഈസ്റ്റ്‌ ഏഷ്യയിലെ ഏറ്റവും അമേരിക്കന്‍ ചായ് വുള്ള രാജ്യമാണ് വിയറ്റ്നാം. 2015 ല്‍ വിയറ്റ്നാമില്‍ നടത്തിയ ഒരു സര്‍വ്വേ പ്രകാരം 92% ആളുകള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യം അമേരിക്കയാണ്.
അമേരിക്കക്കും വിയെറ്റ്നാമിനും ഇടയില്‍ ഇത്രയും സൗഹൃദം ആകാമെങ്കില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മില്‍ സഖ്യമാകുന്നതില്‍ എന്താണ് തെറ്റ്? ഒരു പക്ഷെ നാളെ സിപിഎമ്മും ബിജെപിയും തമ്മില്‍ ഒരു സഖ്യം രൂപപ്പെട്ടാലും അത്ഭുതപ്പെടാനില്ല.

No comments:

Post a Comment