Sunday, 20 March 2016

കുഴപ്പം



ഇപ്പം മാങ്ങാ സീസൺ. പറമ്പിലെ നാട്ടുമാവിൽ നിന്നും പഴുത്തു കൊഴിയുന്ന മാങ്ങ പെറുക്കി കൊണ്ട് വന്ന് ഭാര്യ ഒരു കറി വച്ചു. ഞാൻ പറഞ്ഞു. “നല്ല കറി. അമ്മയും മാമ്പഴ പുളിശ്ശേരി വക്കുമായിരുന്നു. അതേ രുചി. ”  ആ അഭിപ്രായം നന്നേ ഇഷ്ടപ്പെട്ടിട്ടാണോ അതോ മാങ്ങാ വെറുതേ കളയണ്ട എന്നു കരുതിയിട്ടാണോ എന്നറിയില്ല, പിന്നീടുള്ള കുറേ ദിവസങ്ങൾ മാമ്പഴപുളിശ്ശേരിയുടേതായിരുന്നു. ഒരു ദിവസം ചോറിൽ മാമ്പഴ പുളിശ്ശേരി ഒഴിച്ചപ്പോൾ ചോദിച്ചു “എന്തുവാടേ ഇതു? വേറേ കറിയൊന്നുമില്ലേ?.” ഉടനെ ഭാര്യ കുഞ്ഞുണ്ണിയോട് “നിന്റെ അച്ഛനു ഇന്ന് കാര്യമായ എന്തോ കുഴപ്പം പറ്റിയിട്ടുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു മടുപ്പുമില്ലാതെ മാങ്ങാക്കറി കൂട്ടിക്കൊണ്ടിരുന്ന ആള്  പെട്ടന്ന് ഒരു കാര്യവുമില്ലാതെ  പറയുന്നത് കേട്ടില്ലേ, മാങ്ങാക്കറി വേണ്ടാന്ന്...”

No comments:

Post a Comment