Sunday, 20 December 2015

നട്ടുരെ.... ഫുട്ടുരെ

"സർ......'നട്ടുരെ' എന്നുവെച്ചാല് എന്താണർത്ഥം ?
ടീച്ചര്‍ കുറച്ചു നിമിഷം ആലോചനയിലാണ്ടു. പിന്നെ പറഞ്ഞു
"നാളെ പറയാം"
ടീച്ചര്‍ അന്ന് രാത്രി മുഴുവൻ ഉറങ്ങാതിരുന്നു ഡിക്ഷനറി അരിച്ചു
പെറുക്കിയിട്ടും 'നട്ടുരെ' എന്ന വാക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.
പിറ്റേന്നും തുടർന്നുള്ള ദിവസങ്ങളിലും അവൻ ചോദ്യം ആവർത്തിച്ചുകൊണ്ടേയിരുന്നു. ടീച്ചര്‍ക്ക് അവൻ ഒരു
തലവേദനയായി. ഒരു ടീച്ചര്‍ എന്ന നിലയിൽ അവന്റെ
ചോദ്യത്തിന് ഉത്തരം കൊടുക്കാൻ കഴിയാഞ്ഞാൽ തന്റെ ഔദ്യോഗിക പദവിക്ക് തന്നെ അപമാനമല്ലേ?????
ടീച്ചര്‍ക്ക് ഊണും ഉറക്കവും നഷ്ട്ടപ്പെട്ടു.
.
ആ വിദ്യാർത്ഥിയെ കാണുമ്പോൾ ടീച്ചര്‍ ഒളിച്ചു നടക്കാൻ തുടങ്ങി. പക്ഷെ എത്ര ദിവസം ഈ ഒളിച്ചുകളി തുടരും??
ഗത്യന്തരമില്ലാതെ ഒരു ദിവസം ടീച്ചര്‍ ആ വിദ്യാർത്ഥിയോട്
ചോദിച്ചു 'നട്ടുരെ' ടെ സ്പെല്ലിംഗ് പറയൂ.
അവൻ നട്ടുരെ യുടെ സ്പെല്ലിംഗ് ഒന്നൊന്നായി പറഞ്ഞു.
N..A..T..U..R..E
.
മാഷിന്റെ സകല കണ്ട്രോളും പോയി. രക്തം തിളച്ചു. കോപാക്രാന്തനായിഅലറി. "എടാ... ഈ വാക്കിന്റെ അർത്ഥവും
ചോദിച്ചാണോ നീയെന്നെ ഇത്രേം ദിവസം വിഡ്ഢിയാക്കിയത്?
'നേച്വർ' എന്ന വാക്കിനെ 'നട്ടുരെ' എന്നും പറഞ്ഞു നീയെന്റെ സ്വസ്ഥത കളയാൻ തുടങ്ങിയിട്ട് നാളുകൾ എത്രയായി? നിനക്കിതിനുള്ള ശിക്ഷ എന്താണെന്നറിയാമോ?
ഈ സ്കൂളില്‍ നിന്നും നിന്നെ പുറത്താക്കുന്നു......"
പാവം വിദ്യാർത്ഥി , ഒന്നുംമനപൂർവ്വമായിരുന്നില്ല. അവൻ ഓടിവന്നു ടീച്ചറുടെ കാൽക്കൽ വീണു കരഞ്ഞു.
"സർ.... ക്ഷമിക്കണം. എന്നെ ഇവിടുന്നു പുറത്താക്കരുത്. ഞാൻ 2015- SSLC പാസ്സ് ആയതാ. എനിക്ക് അത്രയെ അറിയൂ സാർ.....
എന്നെ പുറത്താക്കിയാൽ എന്റെ "ഫുട്ടുരെ"
(F....U...T....U....R.....E) എന്താകും????????

ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്‌ ..!!!

അയാൾ വിവാഹ മോചനം കഴിഞ്ഞ്‌ വീട്ടിൽ വന്നു.
തന്‍റെ മുറിയുടെ മൂലയില്‍  ഒരു പെട്ടിയിൽ കുറേ ഒഴിഞ്ഞ മദ്യക്കുപ്പികൾ ഇരിക്കുന്നത്‌ അയാളുടെ ശ്രദ്ധയിൽ പെട്ടു.
അതിൽ നിന്നും ഒരു ബോട്ടിലെടുത്ത്‌  ദേഷ്യത്തിൽ വലിച്ചെറിഞ്ഞു കൊണ്ട്‌  അയാള്‍ പറഞ്ഞു:
"നീ കാരണം എനിക്ക്‌ എന്റെ ഭാര്യയെ നഷ്ടപ്പെട്ടു".
വീണ്ടും അടുത്ത കുപ്പി എറിഞ്ഞു കൊണ്ട്‌  അയാള്‍ പറഞ്ഞു:
"എനിക്ക്‌ മക്കൾ ഇല്ലാത്തതിന്‌ കാരണക്കാരൻ നീയാണ്‌".
വീണ്ടും അടുത്ത കുപ്പി എറിഞ്ഞ് കൊണ്ട്‌  അയാൾ പറഞ്ഞു:
"എന്റെ ജോലി പോകാൻ കാരണം നീയാണ്‌".
വീണ്ടും അയാൾ അടുത്ത കുപ്പി എറിയാനായെടുത്തപ്പോൾ അയാള്‍ക്ക്‌ മനസ്സിലായി, അത്‌ പൊട്ടിക്കാത്തതാണെന്ന്.
അയാൾ പറഞ്ഞു:
"നീ ഈ സൈഡിലേക്ക്‌ മാറി നിൽക്ക്‌.. എനിക്കറിയാം, നിനക്ക്‌ ഈ സംഭവങ്ങളിൽ ഒരു പങ്കുമില്ലെന്ന്....!"'
.
.
(ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും  ശിക്ഷിക്കപ്പെടരുത്‌ ..!! )