'നമ്മൾ വൈകിട്ട് വീട്ടിൽ തിരിച്ചെത്തുന്നതും കാത്ത് ഇരിക്കുന്ന ആരെങ്കിലും ഉണ്ടാവുക എന്നത് വലിയൊരു സന്തോഷം തരുന്ന അനുഭവമാണ്. അച്ഛന്റ മരണത്തിനു ശേഷം ഞങ്ങൾ വരുന്നതും കാത്തിരിക്കാൻ ആരുമില്ലന്ന അവസ്ഥക്ക് അന്ത്യം കുറിച്ചത് എവിടുന്നോ വന്ന ഒരു സുന്ദരി പൂച്ചയാണ്. വൈകിട്ട് ഞങ്ങളെയും കാത്ത് മുറ്റത്തിന്റെ നടുക്കവളങ്ങനെ ഇരിക്കും. നേരത്തെ വരുന്ന ദിവസങ്ങളിൽ ചുറ്റും ഓടിനടന്ന് സന്തോഷം പ്രകടിപ്പിക്കും. താമസിച്ചു വരുന്ന ദിവസങ്ങളിൽ മുറുമുറുക്കുകയും ദേഷ്യത്തിൽ ദൂരെ മാറിയിരിക്കുകയും ചെയ്യും. പൂച്ചയെ ഇഷ്ടമല്ലാത്ത ഭാര്യക്ക് പൂച്ചയുടെ നോക്കിയുള്ള ആ ഇരിപ്പ് കാണുമ്പോഴേ ദേഷ്യം വരും. "ചക്കിയാ. ഇനി ഇത് നാട്ടിലുള്ള സകല പൂച്ചകളേയും വിളിച്ചു വരുത്തും. ഓടിച്ചു വിട്ടേക്കണം."
"അച്ഛാ അമ്മ കുളിക്കാൻ കേറി, വാ നമുക്കാ പൂച്ചക്ക് ബിസ്കറ്റ് കൊടുക്കാം " "അച്ഛാ അമ്മ ഉറങ്ങി, നമുക്കാ പൂച്ചക്ക് ചോറു കൊടുക്കാം" അങ്ങനെ ഭാര്യ അറിയാതെ ഞാനും എന്റെ ലഫ്റ്റനന്റുകളും കൂടി പൂച്ചയെ വളർത്താൻ തുടങ്ങി. ഭാര്യയുടെ മുന്നിൽ എങ്ങനെ ആയിരിക്കണം, അല്ലാത്തപ്പോൾ എങ്ങനെ എന്ന കാര്യത്തിൽ പൂച്ചക്കും നല്ല ധാരണ വന്നു. ഭാര്യ അടുത്തുള്ളപ്പോൾ ഒരു പരിചയവും ഇല്ലാത്തതുപോലെ നടക്കുന്ന ചക്കി, ഒറ്റക്ക് ഞങ്ങളെ കാണുമ്പോൾ ബിസ്കറ്റിനായി കരയുകയും മുതുക് വളച്ചും കുമ്പിട്ടും സ്നേഹം കാണിക്കുകയും ചെയ്യും. കാര്യങ്ങൾ അങ്ങനെ ഭംഗിയായി നടക്കുകയായിരുന്നു. പക്ഷേ ഭാര്യ പറഞ്ഞതുപോലെ ചക്കി അവളുടെ യഥാർത്ഥ സ്വഭാവം പുറത്തെടുത്തു. അവൾ വിളിച്ചു കൊണ്ടുവന്ന കൂട്ടുകാരന് മോൾ ദാമു എന്ന് പേരിട്ടു. തട്ടിൻപുറത്തും ചിമ്മിനിയുടെ മുകളിലും മുറ്റത്തെ നാരകത്തിന്റെ ചില്ലയിലും എല്ലാം ഇരുന്ന് അവൾ ആടിപ്പാടി അലറിക്കൂവി മധുവിധു ആഘോഷിച്ചു. അവളുടെ ഉറക്കെയുള്ള അലറലുകൾ കേട്ട കുട്ടികൾ ചക്കിയെ ദാമു കടിച്ചു കൊല്ലുകയാണന്ന് തെറ്റി ധരിച്ചു. മധുവിധു ഒക്കെ കഴിഞ്ഞ് ദാമു പതിയെ സ്ഥലം വിട്ടു. വീർത്ത വയറും താങ്ങിപ്പിടിച്ച് ചക്കി, പശു ഒഴിഞ്ഞ എരുത്തിലേക്ക് താമസം മാറ്റി. ഗർഭിണി ആയതോടെ ചക്കിക്ക് ഒരു പാത്രവും രാവിലയും രാത്രിയിലും ആഹാരവും അനുവദിച്ച് ഭാര്യയുടെ ഓർഡറും ഇറങ്ങി.. ഓണാവധി തുടങ്ങുന്നതിന് കുറച്ച് ദിവസം മുൻപ് ചക്കി രണ്ടു കുട്ടികളുടെ അമ്മയായി. പോസ്റ്റ് ഡെലിവറി ബ്ലൂസ് ചക്കിയുടെ കാര്യത്തിൽ വ്യത്യസ്തമായിരുന്നു. മുൻപ് അടുത്തു പോലും വരാത്ത ചക്കി ഇപ്പോൾ എന്റെ കയ്യിൽ ഇരിക്കുന്ന ബിസ്കറ്റ് തട്ടിപ്പറിക്കാൻ നോക്കും. ഭാര്യ കാണും എന്ന പേടിയൊക്കെ അവൾ തോട്ടിൽ കളഞ്ഞു. ആരെങ്കിലും എരുത്തിലിലോട്ട് നോക്കിയാൽ ഉടൻ തന്നെ കുട്ടികളെയും പുറത്തിറക്കി ഓരോരോ കളികൾ കാണിക്കും. ഇതൊക്കെ കാണുന്ന ഭാര്യ പറയും " ഇളക്കം കണ്ടില്ലേ, പൂച്ചയുടെ ഒരു നട്ട് ഇളകിപ്പോയന്നാണ് തോന്നുന്നത് "
ഉത്രാടത്തിന്റെ അന്ന് ബിസ്കറ്റ് കൊടുത്തു കൊണ്ടിരുന്നപ്പോൾ ചക്കിയുടെ മാന്ത് കൊണ്ട് എന്റെ കൈവിരൽ നീളത്തിൽ മുറിഞ്ഞു. പിന്നെ കുറച്ച് ദിവസം ചക്കി വീണ്ടും കരഞ്ഞു വിളിച്ചു നടന്നു. ഒരു പ്രസവത്തിന്റെ ക്ഷീണം മാറിയില്ല. പുച്ചക്ക് വീണ്ടും സൂക്കേട് തുടങ്ങി. പൂച്ചയെ ഇഷ്ടമല്ലാത്ത ഭാര്യ ചക്കിയെ അടച്ചാക്ഷേപിച്ചു. മൗനം വിദ്വാന് ഭൂഷണം എന്ന തത്വത്തിൽ അടിയുറച്ച് വിശ്വസിച്ച് ഞാനും കുട്ടികളും വിദ്വാന്മാരായി. ഓണാവധി കഴിഞ്ഞു തിരക്കായതോടെ ചക്കിയെ ഞങ്ങൾ മറന്നു. ചക്കി ഞങ്ങളേയും. ഏകദേശം ഒന്നര മാസത്തിനു ശേഷം വീട്ടിലിരുന്ന ഒരു ദിവസം ബിസ്കറ്റുമായി ചക്കിയേയും തിരക്കി എരുത്തിലിൽ ചെന്ന ഞങ്ങൾ കണ്ടത് ചത്തുണങ്ങിക്കിടക്കുന്ന ചക്കിയേയും കുട്ടിപൂച്ചകളേയും ആണ്. ഒരു നിമിഷം എന്റെ നട്ടെല്ലിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു. "അമ്മേ ചക്കി ചത്തൂ". പൂച്ച ചത്ത കാര്യം പറഞ്ഞതും ഭാര്യ കരച്ചിൽ തുടങ്ങി. കാര്യമറിയാതെ പേടിച്ച് വിറച്ച് എന്റെ മക്കളും.
അപ്പോൾ തന്നെ ചാങ്കൂരുള്ള ഗവ. ഹോസ്പിറ്റലിൽ പോയി. ഡോക്ടർ എല്ലാം കേട്ടിരുന്നു. മുറിഞ്ഞായിരുന്നോ? ചോര വന്നായിരുന്നോ? സോപ്പിട്ട് മുറിവ് ഒഴുക്കു വെള്ളത്തിൽ കഴുകിയോ? എത്ര നാളായി?തുടങ്ങി ഒരു പാട് ചോദ്യങ്ങൾ ചോദിച്ചു. നിങ്ങളൊക്കെ ഇങ്ങനെ കാണിക്കാൻ തുടങ്ങിയാൽ എന്തു ചെയ്യും. അന്നു തന്നെ വന്ന് ഇൻഞ്ചക്ഷൻ എടുക്കണ്ടായിരുന്നോ. ഒരു കാര്യം ചെയ്യാം. ആദ്യ ഡോസ് ഇപ്പൊ എടുക്കാം. താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്യാം. ഇപ്പൊ തന്നെ പോയി കാണണം. താലൂക്ക് ആശുപത്രിയിൽ പോയി ഡോക്ടറെ കണ്ടു. "എനിക്കൊന്നും പറയാനില്ല. എന്തായാലും രണ്ടു മാസത്തിനുള്ളിൽ രണ്ടിലൊന്നറിയാം. ഉറക്കക്കുറവോ പനിയോ തൊണ്ടവേദനയോ വന്നാൽ വന്ന് അഡ്മിറ്റാകണം" വിദഗ്ദ്ധ ഉപദേശം കേട്ട ഭാര്യ കരച്ചിലിനിടക്ക് എന്നോട് പറഞ്ഞു. "എന്തെങ്കിലും സംഭവിച്ചാൽ പിള്ളാരേയും കൊല്ലും. ഞാനും ചാവും" മക്കൾക്കും എന്തൊക്കയോ മനസ്സിലായി. അച്ഛന് എന്തോ വലിയ പ്രശ്നമാണന്നും അച്ഛനും ചിലപ്പോൾ പൂച്ചയെപ്പോലെ ചത്തുപോകുമെന്നും അതിനാണ് അമ്മ കരയുന്നതെന്നും കുഞ്ഞുണ്ണി കുബിക്ക് പറഞ്ഞു കൊടുത്തു. ആരിൽ നിന്നൊക്കയോ കിട്ടിയ വിദഗ്ദ്ധ ഉപദേശപ്രകാരം പിന്നീട് ഞങ്ങൾ നേരെ കോട്ടയം മെഡിക്കൽ കോളജിലെ റാബിസ് ക്ലിനിക്കിൽ പോയി. വളരെ നല്ല സമീപനമായിരുന്നു അവിടെയുള്ള ഡോക്ടർമാരുടേത്. പേടിക്കാൻ ഒന്നുമില്ലന്നും കുഴപ്പമൊന്നും വരില്ലന്നും ആ ഇഞ്ചക്ഷൻ നാലെണ്ണവും മുടങ്ങാതെ എടുത്താൽ മതിയെന്നും അവർ ഭാര്യയോട് പറഞ്ഞു. "ഉറക്കക്കുറവോ പനിയോ തൊണ്ടവേദനയോ വന്നാൽ വന്ന് അഡ്മിറ്റാകണം" എന്ന് ഭാര്യ കേൾക്കാതെ എന്നോടും പറഞ്ഞു. മലയാറ്റൂർ രാമകൃഷ്ണന്റെ അനിയൻ പേവിഷബാധയേറ്റ് മരിച്ചതിനെ കുറിച്ച് അദ്ദേഹം എഴുതിയത് ആണ് മനസ്സിൽ ആദ്യം ഓടിയെത്തിയത്. പേ ഇളകി കഴിഞ്ഞാൽ ഇടക്കിടക്ക് ബോധം വന്ന് സാധാരണ പോലെ ആകും. വീണ്ടും വെപ്രാളങ്ങൾ കാണിക്കും എന്നൊക്കെ അദ്ദേഹം എഴുതിയിട്ടുണ്ടായിരുന്നു. ഏറിയാൽ ഇനി ഞാനും രണ്ടു മാസം കൂടി മാത്രം എന്ന തിരിച്ചറിവ് വളരെ ഭീകരമായ ഒരു മാനസിക അവസ്ഥയാണ് എനിക്കുണ്ടാക്കിയത്. ഞാനില്ലങ്കിൽ എന്റെ കുട്ടികൾ സുരക്ഷിതരായിരിക്കുമോ, അവർ പിന്നീട് എന്നെ ഓർക്കുമായിരിക്കുമോ ഇങ്ങനെ പലവിധ ചിന്തകൾ മനസ്സിനെ അലട്ടികൊണ്ടിരുന്നു. ഞാൻ ഉറങ്ങി എന്നു തോന്നിയാൽ ഭാര്യ വന്ന് പനിയുണ്ടോ എന്ന് നോക്കും. ചൂടുണ്ടാവാതിരിക്കാൻ ഭാര്യ കാണാതെ എന്നും ഓരോ പാരസെറ്റാ മോൾ 500 കഴിച്ചിട്ട് കിടക്കും. മൂന്നാമത്തെ ഇഞ്ചക്ഷൻ കഴിഞ്ഞപ്പോൾ മുതൽ ഉറക്കം ഇല്ലാതെയായി. രാത്രി മുഴുവൻ ഉണർന്നു കിടക്കും. ഡോക്ടറോടു പറഞ്ഞപ്പോൾ valume 3 എഴുതി തന്നു. കാണുന്നതെല്ലാം മനോഹരമായി തോന്നിയ ദിവസങ്ങൾ. കേൾക്കുന്നതെല്ലാം രസകരമായി തോന്നിയ ദിവസങ്ങൾ. കുട്ടികളെ കഴിവിന്റെ പരമാവധി ലാളിച്ച ദിവസങ്ങൾ. നാലാമത്തെ ഇഞ്ചക്ഷനും ബൂസ്റ്റർ ഡോസും കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു. ഇനി പേടിക്കാനൊന്നുമില്ല. അത് കേട്ടപ്പോഴും ഭാര്യ കരഞ്ഞു. കുഞ്ഞുണ്ണി പിന്നീട് കുറേ നാൾ പറയുമായിരുന്നു. "ഏതെങ്കിലും ഒരു പൂച്ച വന്ന് അച്ഛനെ വീണ്ടും മാന്തിയിരുന്നെങ്കിൽ നമുക്ക് ഇഷ്ടം പോലെ ഐസ് ക്രീമും ചോക്ലേറ്റും കഴിക്കാമായിരുന്നു. വഴക്കും കേൾക്കണ്ടായിരുന്നു."

No comments:
Post a Comment