അവന്റെ അമ്മൂമ്മയെ പോലെ തന്നെ കിളികളെ കാണുന്നതാണ് കുഞ്ഞുണ്ണിയുടേയും ഇഷ്ട വിനോദം. മരങ്ങൾ ധാരാളമുള്ള പറമ്പായതു കൊണ്ട് ഒരുപാട് കിളികൾ മുറ്റത്ത് വരാറുണ്ട്. ചെറിയ തേൻ കുരുവി മുതൽ വലിയ പരുന്തുവരെയുള്ള ധാരാളം കിളികൾ. അവക്ക് ആഹാരം കൊടുക്കാനായി ഒരു കമ്പിന്റെ മുകളിൽ ഉറപ്പിച്ച പാത്രം പടിഞ്ഞാറേമുറ്റത്ത് അമ്മ നാട്ടിയിട്ടുണ്ട്. എന്നും അതിൽ അരി, ചോറ്, പഴം മുതലായവ ഇട്ട് വക്കും. പറമ്പിലെ ചെറി, പേരക്ക, കാപ്പിക്കുരു, കോവക്ക മുതലായവ തിന്നു മടുക്കുന്ന കിളികൾ എന്നും രാവിലെ ഇതു കഴിക്കാനായി മുടങ്ങാതെ എത്തും. ആദ്യം വരുന്നത് കരിയിലകിളികളാണു. കലപില ബഹളത്തോടെ അവ കൂട്ടമായി വരും. വന്ന് അരിമണികൾ കൊത്തിത്തിന്നും ചാടിക്കളിച്ചും തമ്മിൽ തമ്മിൽ വഴക്കുകൂടിയും കുറച്ച് സമയം. അവ പോകുന്നതും കാത്ത് ദൂരെ മാറി ഇരിക്കുകയാവും കാക്കത്തമ്പുരാട്ടികൾ. കാക്കത്തമ്പുരാട്ടികൾ പറന്നു വരുമ്പോൾ കുഞ്ഞുണ്ണി “പൂച്ച.. പൂച്ച...” എന്നു വിളിച്ച് പറയും. മ്യാവു എന്ന ശബ്ദം ഉണ്ടാക്കുന്ന ജീവി ഏതാണന്നു അവനോട് ചോദിച്ചാൽ ചിലപ്പോൾ കാക്കത്തമ്പുരാട്ടിയെന്നും ചിലപ്പോൾ പൂച്ച എന്നുമായിരിക്കും അവന്റെ മറുപടി. അനുകരിക്കാൻ അത്രമിടുക്കരാണ് കാക്കത്തമ്പുരാട്ടികൾ. പിന്നെ കാട്ടുതത്തകൾ, മൈനകൾ കുളക്കോഴികൾ അങ്ങനെ ഓരോരുത്തരായി വന്നു പോകും.
മൈനകളെ ഒട്ടും ഇഷ്ടമല്ലാത്ത ഒരു സുഹ്രുത്ത് എനിക്കുണ്ട്. മൈന എന്നു കേൾക്കുമ്പോൾ തന്നെ അവനു ദേഷ്യം വരും. കമ്പ്യൂട്ടർ എൻജിനീയറിഗ് പാസ്സായി വിപ്രോയിൽ ചേരുന്നതുവരെ മൈനയും അവനും തമ്മിൽ യാതൊരു പ്രശ്നവും ഇല്ലായിരുന്നു. അവന് ജോലികിട്ടിയ സമയത്താണ് മിമിക്രിക്കാർ “ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ.. സുരേഷ് 'തിരിഞ്ഞുനോക്കി', അതാ മുറ്റത്തൊരു മൈന“ എന്ന പഴയ പാഠപുസ്തകത്തിലെ വരികൾ എടുത്തിട്ടലക്കാൻ തുടങ്ങിയത്. അതോടെ കൂട്ടുകാർക്കിടയിൽ അവന്റെ പേര് “തിരിഞ്ഞുനോക്കി“ എന്നായി. ഇപ്പോൾ സുരേഷ്കുമാർ എന്ന സ്വന്തം പേര് അവന് കേൾക്കേണ്ടിവരുന്നത് വോട്ട് ചെയ്യാൻ പോകുമ്പോൾ മാത്രം.
അമ്മ ധാരാളം കോഴികളെ വളർത്തിയിരുന്നു. രാവിലെ തുറന്ന് വിടുന്ന കോഴികൾ വൈകിട്ടാകുമ്പോഴേക്കും തിരികെ തനിയെ കൂട്ടിൽ കയറും. ചിലവ കൂടിനുമുകളിൽ കയറിയിരിക്കും. മറ്റുചിലവ കൂടിനടുത്തുള്ള ചെറിയിലും. അവയെ ഓടിച്ചിട്ട് പിടിച്ച് കൂട്ടിൽ കയ്യറ്റുക എന്നത് എല്ലാ വൈകുന്നേരങ്ങളിലേയും ഏറ്റവും വലിയ ജോലി ആയിരുന്നു. കോഴികൾക്ക് മുട്ട ഇടുവാൻ വേണ്ടി ഒരു കൂലികൊട്ടയിൽ പകുതി ഉമിനിറച്ച് ഒരു മുറിയിൽ വച്ചിട്ടുണ്ടാവും. കാറിവിളിച്ച് നടക്കുന്ന കോഴികൾ ആ കൊട്ടയിൽ പോയി മുട്ട ഇട്ടിട്ട് അരിമണികൾ കിട്ടാനായി അമ്മയുടെ പുറകേ നടക്കും. അമ്മയെ അത്രവിശ്വാസമില്ലാത്ത ചില കോഴികൾ തുറുവിന്റെ കീഴിലും മറ്റും പോയി മുട്ട ഇടും. എന്നിട്ട് അടയിരുന്ന് കുഞ്ഞുങ്ങളേയും കൊണ്ട് പുറത്ത് വരും. ചങ്ങാലിപ്പാറ്റ എന്ന് അമ്മ വിളിക്കുന്ന ഒരു പക്ഷിയുണ്ട്. കോഴിക്കുഞ്ഞുങ്ങളുടെ ഏറ്റവും വലിയ ശത്രു. തരം കിട്ടിയാൽ അത് കോഴികുഞ്ഞുങ്ങളെ റാഞ്ചി കൊണ്ടുപോകും. ഒരിക്കൽ ചങ്ങാലിപ്പാറ്റ എവിടെ നിന്നോ റാഞ്ചികൊണ്ടുവന്ന കോഴികുഞ്ഞിനെ രാജി രക്ഷപ്പെടുത്തി. തിരിച്ചുകിട്ടിയ ജീവിതവുമായി കിളിപ്പാതി എന്നു രാജി പേരിട്ട ആ കോഴി വളരെ വർഷങ്ങൾ വീട്ടിലുണ്ടായിരുന്നു.
കഴിഞ്ഞമാസം രണ്ട് അതിഥികൾ വീട്ടിൽ വന്നു. രണ്ട് മലമുഴക്കി വേഴാമ്പലുകൾ. ജന്നലിന്റെ അഴികളിൽ പിടിച്ച് നീളമുള്ള കൊക്കുകൾ വീടിനുള്ളിലേക്ക് ഇട്ട് കൂവിയ അവയെ കണ്ട് കുഞ്ഞുണ്ണി പേടിച്ചു. “അമ്മേ കുരങ്ങ്” എന്ന് വിളിച്ചു കൂവി. വേഴാമ്പലുകൾ വെള്ളം കുടിക്കാറില്ല. അവയുടെ ആഹാരത്തിൽ നിന്നുമാണ് അവക്കാവശ്യമുള്ള ജലം ലഭിക്കാറ്. ജീവിതകാലം മുഴുവനും ഏക പതി/ പത്നി വ്രതക്കാരാണു വേഴാമ്പലുകൾ. മുട്ട ഇടുന്ന സമയത്ത് ആണും പെണ്ണും ചേർന്ന് തിരഞ്ഞ് ഒരു വലിയ പൊത്ത് കണ്ടുപിടിക്കുന്നു. അത് മരപ്പൊത്തോ പാറകളിലെ പൊത്തോ ആകാം. അതിനുള്ളിൽ കയറുന്ന പെൺ വേഴാമ്പൽ കാഷ്ഠം കൊണ്ടും മരക്കഷ്ണംകൊണ്ടും ആ പൊത്ത് കൊക്ക് മാത്രം പുറത്തിടാൻ പാകത്തിൽ അടക്കുന്നു. മുട്ടയിട്ട് അടയിരുന്നു കുഞ്ഞുങ്ങൾക്ക് തൂവലുകൾ കിളിക്കുന്നതു വരെ പെൺ വേഴാമ്പൽ പൊത്തിനകത്തുനിന്നും പുറത്തിറങ്ങില്ല. പിന്നീട് ആൺ വേഴാമ്പൽ കൂടിന്റെ അടപ്പ് കൊത്തിപ്പൊളിച്ച് പെൺകിളിയെ പുറത്തിറക്കും. ആ സമയമത്രയും ആൺ വേഴാമ്പൽ ആഹാരം ശേഖരിച്ച് പെൺ വേഴാമ്പലിനേയും കുഞ്ഞുങ്ങളേയും പോറ്റും. ഭക്ഷണം തേടിപോകുന്ന ആൺ വേഴാമ്പലിനു എന്തെങ്കിലും അപകടം സംഭവിച്ചാൽ വരുമെന്ന പ്രതീക്ഷയിൽ അവനേയും നോക്കി നോക്കി കൂടിനുള്ളിൽ തന്നെ കഴിയുന്ന പെൺ വേഴാമ്പലിന്റേയും കുഞ്ഞുങ്ങളുടേയും ജീവിതം അതോടെ അവസാനിക്കും. വേഴാമ്പലുകൾ വംശനാശഭീഷണി നേരിടുന്നതിന്റെ പ്രഥാന കാരണവും ഇതുതന്നെ. ഹിന്ദു വിശ്വാസം അനുസരിച്ച് ഈ ജന്മത്തിൽ ചെയ്യുന്ന കർമ്മങ്ങളുടെ ഫലമാണ് അടുത്ത ജന്മം. കുടുംബം നോക്കാതെ വെള്ളമടിച്ച് കറങ്ങിനടക്കുന്ന ആണുങ്ങൾ പാപ പരിഹാരാർത്ഥം അടുത്ത ജന്മത്തിൽ വേഴാമ്പലായി ജനിക്കാനാണു സാധ്യത. അങ്ങനെയെങ്ങാനം സംഭവിക്കുകയാണങ്കിൽ കേരളം വേഴാമ്പൽ ബാധിത പ്രദേശമായി സർക്കാരിനു പ്രഖ്യാപിക്കേണ്ടി വരും.
കേരളത്തിന്റെ ദേശീയ പക്ഷിയാണു വേഴാമ്പൽ. മലയാളികളുടെ സ്വഭാവത്തിനു ഒട്ടും ചേരാത്ത ഒരു പക്ഷി. വേഴാമ്പൽ ഇതറിഞ്ഞിരുന്നെങ്കിൽ പണ്ടേ സ്ഥലം വിട്ടേനേ. ധാരാളം “വെള്ളം” കുടിക്കുന്ന ബഹു പത്നി വ്രതം അനുഷ്ഠിക്കുന്ന മലയാളികൾക്ക് ചേരുന്ന പക്ഷി “കാക്ക“ ആയിരുന്നു. തെക്കേപ്പറത്തുള്ള വരിക്ക പ്ലാവിന്റെ പൊത്താണു വേഴാമ്പലുകൾ അവയുടെ ഗർഭഗൃഹമാക്കിയത്. ആൺ വേഴാമ്പൽ എന്നും വീട്ടുമുറ്റത്തുള്ള നാരകത്തേൽ കുറേനേരം വന്നിരിക്കും. മുട്ട വിരിഞ്ഞശേഷം രണ്ട് കുഞ്ഞുങ്ങളേയും കൂട്ടി കുറച്ചുനാൾകൂടി അവ നാരകത്തിൽ ഇരിക്കുവാൻ വരുമായിരുന്നു. എന്റെ പ്രാർത്ഥനയാണ് ആൺ വേഴാമ്പലിനു ഒരു അപകടവും പറ്റാതെ കാത്തത് എന്ന് ഭാര്യ പറയും. “വേഴാമ്പലിന്റെ ഭാര്യയുടെ” എന്ന തിരുത്തോടുകൂടി ഞാൻ അത് സമ്മതിക്കും. പറമ്പിലെ പല മരങ്ങളും നട്ടത് കിളികളാണന്നു പറയാം. കൂടുതലും പനകൾ. എവിടയോ ഉള്ള പനങ്കായകൾ അയ്യത്ത് കൊണ്ടിട്ട് ഇപ്പോൾ പറമ്പ് മുഴുവൻ പനകളാണ്. അതുപോലെ മുളകുകൾ, കാപ്പിതൈകൾ, റമ്പൂട്ടാൻ മുതലായവ എല്ലാം അയ്യം മുഴുവൻ വ്യാപിപ്പിച്ചതും കിളികളാണ്.

No comments:
Post a Comment