ധാരാളം പശുക്കളുണ്ടായിരുന്ന ഒരു വീടായിരുന്നു ഞങ്ങളുടേത്. പിന്നെ പിന്നെ അതു ഒരു അമ്മയും കുഞ്ഞും മാത്രമായി മാറി. അച്ഛനു പക്ഷാഘാതം വരുന്നതിനു ഏകദേശം രണ്ട് മാസം മുന്നേ ആദ്യം അമ്മ പശുവും പിന്നെ കുട്ടിയും മരിച്ചു. അമ്മ പിന്നീട് ഒരു പശുക്കുട്ടിയെ വാങ്ങി വളർത്തിയെങ്കിലും അമ്മയുടെ മരണശേഷം അതിനെ വീടിനടുത്തുതന്നെയുള്ള ഒരാൾക്ക് കൊടുക്കുകയായിരുന്നു. അന്തേവാസികൾ ഇല്ലാതായി ആളും അനക്കവുമറ്റ എരുത്തിൽ പട്ടികൾ അവയുടെ ഇടത്താവളമാക്കി മാറ്റി.ഒന്നും രണ്ടും അല്ല. ഏകദേശം പത്തോളം വരുന്ന ഒരു ഗ്രൂപ്പ് ആണു വീട്ടുമുറ്റത്തേക്ക് ഓടിക്കയറി ബഹളമുണ്ടാക്കുകയും പിന്നീട് എരുത്തിലിൽ കയറി അല്പനേരം വിശ്രമിക്കുകയും ചെയ്തശേഷം പോകുന്നത്. തമിഴ് സിനിമകളിലും ചില മലയാളം സിനിമകളിലും ഹീറൊ ഇല്ലാത്ത സമയത്ത് വില്ലന്റെ ആളുകൾ വീട്ടിൽ കയറി അക്രമമുണ്ടാക്കുന്നത് പോലെ ഇവ കൂട്ടമായി വീട്ടുമുറ്റത്തേക്ക് ഓടിക്കയറുകയും, ചെരുപ്പ്, പ്രത്യേകിച്ച് ഭാര്യയുടേത് കണ്ടാൽ കടിച്ച് കീറുകയും ചെയ്യും.
പുതിയ ജോലിക്കാരി ഇന്ദിരയാണു ഇത്രയധികം പട്ടികളെ ക്ഷണിച്ച് വരുത്തിയത്. കഴിക്കാൻ അധികം ആൾക്കാരില്ലാത്ത വീട്ടിൽ ഒരു കലം നിറയെ ചോറുവക്കുകയും പിറ്റേന്നു രാവിലെ ആരും കാണാതെ അതെടുത്ത് പറമ്പിലെവിടെയെങ്കിലും കൊണ്ടുക്കളയുകയുമാണ് ഇന്ദിരയുടെ ഹോബി. മുറ്റത്തിട്ടിരുന്ന ഭാര്യയുടെ പുതിയ ചെരുപ്പും പട്ടികടിച്ചു തിന്നപ്പോഴാണ് അതൊരു കുടുംമ്പ പ്രശ്നമായി മാറിയത്. “ഇനി എന്റെ ചെരുപ്പ് പട്ടി കടിച്ചു കീറിയാൽ ഞാൻ എന്റെ വീട്ടിൽ പോയി നിൽക്കും” പട്ടികൾ എന്റെ ശിങ്കിടികൾ ആണെന്നും ഞാൻ മനപ്പൂർവ്വം അവയോട് പറഞ്ഞ് ചെരുപ്പ് കടിച്ച് കീറിക്കുകയാണന്നുമുള്ള രീതിയിൽ ഭാര്യ പറഞ്ഞു.“താനാദ്യം ആ ഇന്ദിരയോടൊന്ന് പറയ്. ആഹാരം കഴിക്കാനാണവ വരുന്നത്. “ അതൊക്കെ ഞാൻ പറഞ്ഞുനോക്കിയതാ. അവരെ മാറ്റാനൊന്നും പറ്റില്ല. പുളിശ്ശേരിയും ചോറും തിന്നാനൊന്നും ഇക്കാലത്ത് ഒരു പട്ടിയും വരില്ല എന്നാണവർ പറയുന്നത്. വേറേ വഴി നോക്കിയാലേ പറ്റു. ഭാര്യ പറഞ്ഞു.
പണ്ട് പട്ടികളേയും പൂച്ചകളേയും കല്ലെടുത്ത് എറിയാൻ പോകുമ്പോൾ അമ്മ പറയുമായിരുന്നു. ഇപ്പോൾ നീ അതിനെ എറിഞ്ഞാൽ അടുത്ത ജന്മം നീ പട്ടിയായും ആ പട്ടി നീ ആയും ജനിക്കും. അന്ന് അവ നിന്നേയും ഇതുപോലെ എറിയും. അടുത്ത ജന്മത്തിൽ കിട്ടാൻ പോകുന്ന ഏറുകളെ ഓർത്ത് അക്കാലത്ത് ഒരു ജീവികളേയും ഉപദ്രവിക്കില്ലായിരുന്നു. “ഇനി താൻ കഴിഞ്ഞ ജന്മത്തിൽ ഈ പട്ടികളുടെ ചെരുപ്പ് കടിച്ചു കീറിയാരുന്നോ?” ഞാൻ ചോദിച്ചു. ഇങ്ങനൊക്കെ ചോദിച്ചാൽ അടുത്ത ജന്മത്തിൽ നിങ്ങൾക്കെന്നെ ഇടിക്കേണ്ടിവരും. ഭാര്യ പറഞ്ഞു.
എന്റെ ഒരു ചേട്ടന്റെ വീട്ടിൽ വളർത്തിയിരുന്ന ഒരു പട്ടി രാത്രി അതിനെ അഴിച്ചുവിടുമ്പോൾ അയൽവീടുകളിൽനിന്നും തുണികൾ, ചെരുപ്പ് മുതലായവ കടിച്ചുകൊണ്ടുവന്ന് വീട്ടിൽ ഇടുമായിരുന്നു. രാവിലെ പത്രവിതരണം നടത്തുന്നതുപോലെ ചേട്ടൻ ഈ സാധനങ്ങൾ അവരറിയാതെ ആ വീടുകളിൽ തിരികെ കൊണ്ടിട്ടായിരുന്നു ഈ പ്രശ്നം പരിഹരിച്ചിരുന്നത്. അവൻ പ്രവർത്തനമേഘല വിപുലമാക്കിയതോടുകൂടി ചേട്ടനെക്കൊണ്ട് ഒറ്റക്കിതു സാധിക്കാതെ വരികയും അവനെ വണ്ടിയിൽ കയറ്റി കുറുമ്പകരയിൽ കൊണ്ട് വിടുകയും ചെയ്തു. ചെരുപ്പുകൾ പട്ടി കൊണ്ടുപോകുന്ന കാര്യം പറഞ്ഞപ്പോൾ പുള്ളി പറഞ്ഞു. അതിനെ കാറിൽ കയറ്റി ദൂരെ എവിടെയെങ്കിലും കൊണ്ട് വിട്ടാൽ പോരേ. തെരുവുപട്ടികളെ കാറിൽ കയറ്റുന്ന പ്രയാസങ്ങൾ ഓർത്ത് ആ പരിപാടി വേണ്ടന്നു വച്ചു
പട്ടികൾ വരുമ്പോൾ പടക്കം പൊട്ടിച്ചാൽ മതി. അവ ജീവനും കൊണ്ടോടും. രാജി പറഞ്ഞു. പട്ടികളെ ഓടിക്കാനായി തെങ്കാശിയിൽ നിന്നും പടക്കങ്ങൾ വാങ്ങി. ചെറിയ ഓലപ്പടക്കം, അത് ഏറ്റില്ലങ്കിൽ കുറച്ചുകൂടി വലിയ ഓലപ്പടക്കം, അതുമേറ്റില്ലങ്കിൽ അവസാനകൈ ആയി പ്രയോഗിക്കാൻ ഗുണ്ടുകൾ എന്നിവ വാങ്ങി. പടക്കക്കടക്കാരൻ ചോദിച്ചു “എന്താ സേട്ടാ, കല്യാണമാ?” അതു കേട്ടപ്പോൾ ചേച്ചിയുടേയും രാജിയുടേയും കല്യാണത്തിന് സ്വീകരണസമയത്ത് പടക്കം പൊട്ടിച്ചത് ഓർമ്മ വന്നു.ചേച്ചിയുടെ കല്യാണത്തിന്റെ സ്വീകരണ സമയത്ത് അഷ്ടമംഗല്യവിളക്കും പിടിച്ചുകൊണ്ടുനിന്ന അപ്പച്ചി അപ്രതീക്ഷിതമായ പടക്ക ശബ്ദം കേട്ട് ഞെട്ടി വിളക്കിൽ നിന്നും ചൂട് എണ്ണ കാലിൽ വീണത് വളരെക്കാലത്തേക്ക് ചിരിക്കുള്ള വകയായിരുന്നു.
പട്ടികൾ വരുമ്പോൾ പടക്കം പൊട്ടിക്കുവാനായി മെഴുകുതിരി, നീളമുള്ള ഈർക്കിൽ തീപ്പെട്ടി എന്നിവ റെഡിയാക്കി വച്ചു. "പട്ടികൾ എരുത്തിലിൽ കയറി. പടക്കം പൊട്ടിക്ക്." ഇതും പറഞ്ഞിട്ട് ഭാര്യ മുറിയിൽ കയറി ഒളിച്ചു. പട്ടികളെ പേടിപ്പിക്കുവാനുള്ള സന്നാഹങ്ങളുമായി ഞാൻ പമ്മി പമ്മി എരുത്തിലിനടുത്തേക്ക് ചെന്നു. മെഴുകുതിരി കത്തിക്കുവാൻ തീപ്പെട്ടി ഉരച്ചതും പട്ടികൾ എരുത്തിലിൽ നിന്നും പുറത്ത് ചാടി ദൂരെ മാറിനിന്നു. ഞാൻ പടക്കം ഈർക്കിലിന്റെ അറ്റത്ത് പിടിപ്പിച്ചിട്ട് മെഴുകുതിരിയിൽ കാണിച്ചിട്ട് അത് എന്നെ തന്നെ സാകൂതം നോക്കി നിൽക്കുന്ന പട്ടികൾക്ക് നേരേ ചൂണ്ടി. കുറച്ച് സമയം കഴിഞ്ഞിട്ടും പൊട്ടാതിരുന്നപ്പോഴാണ് തീ പിടിച്ചില്ല എന്നു മനസ്സിലാകുന്നതു. നാലഞ്ചു ട്രയലുകളുടെ അവസാനം പടക്കം പൊട്ടിയതും, പ്രോത്സാഹിപ്പിച്ചതാണോ കളിയാക്കിയതാണോ എന്നറിയില്ല, പട്ടികൾ കൂട്ടത്തോടെ ഓരിയിട്ടു. പട്ടികളുടെ കരച്ചിൽ കേട്ട് പടക്കം പൊട്ടി പട്ടി ചത്തു എന്നു കരുതിയ ഭാര്യ പറഞ്ഞു. “ഓടിച്ചാൽ മതി. കൊല്ലണ്ടായിരുന്നു”. പിന്നീട് രാത്രി-പകൽ വ്യത്യാസമില്ലാതെ ദിവസത്തിന്റെ പലസമയങ്ങളിലും പടക്കശബ്ദം കേൾക്കാൻ ആഗ്രഹം തോന്നിയപ്പോഴൊക്കെ അവ വന്നു. അസമയങ്ങളിലുള്ള പടക്കശബ്ദവും പട്ടികൂവലുകളും കേട്ടുമടുത്തപ്പോൾ ഭാര്യ പറഞ്ഞു “എന്റെ ചെരുപ്പ് പട്ടി തിന്നോട്ടെ. ഇതിലും നല്ലത് അതാ.”
കഴിഞ്ഞ ദിവസം കോട്ടയത്ത് നിന്നും അടൂരിലേക്കുള്ള ബസ്സിൽ കയറിയപ്പോൾ ഒരാൾ ബസ്സിനുള്ളിൽ പുസ്തകം വിൽക്കുന്നു. “പട്ടികളെ ഓടിക്കുവാനുള്ള 101 വഴികൾ”. പത്ത് രൂപാ കൊടുത്ത് ഒരെണ്ണം വാങ്ങി. വാങ്ങിക്കഴിഞ്ഞപ്പോൾ ഓർത്തു. “നല്ല വഴി ആയിരുന്നെങ്കിൽ ഒരെണ്ണം മതിയായിരുന്നല്ലോ.”

No comments:
Post a Comment