മരണത്തിനെ കുറിച്ച് ആളുകൾക്ക് മുൻകൂട്ടി അറിവുണ്ടാകുമോ? മിക്ക ആളുകളുടേയും മരണത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിലെ സംസാരങ്ങളിലും പെരുമാറ്റരീതികളിലും ചില വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി അവരുടെ മരണശേഷം നമുക്ക് തോന്നാറില്ലേ? മരണത്തിനെ കുറിച്ചുള്ള സൂചനകൾ അവർ മനപൂർവ്വം തരുന്നതാണോ അല്ലെങ്കിൽ അവരറിയാതെ വന്നു പോകുന്നതാണോ അതൊ മരണശേഷം അവരുടെ പ്രവർത്തികളെ വിശകലനം ചെയ്യുന്ന ആളുകൾ ഓരോ സംഭവങ്ങളെ മരണവുമായി ചേർത്ത് വച്ച് വ്യാഖ്യാനിക്കുന്നതാണോ? അറം പറ്റിയ വാക്കുകൾ എന്നൊന്നുണ്ടോ? ചില അപകടങ്ങൾക്ക് കാരണം നമ്മൾ അറിയാതെ പറഞ്ഞുപോയ വാക്കുകൾ ആണോ? എന്റെ അമ്മയുടെ മരണം വരെ മരണാനന്തര ജീവിതത്തിലും ആത്മാക്കളിലും വിശ്വാസമില്ലാത്ത ഒരാളായിരുന്നു ഞാൻ.
എന്നെ ഒരുപാടിഷ്ടമുള്ള ഒരാളായിരുന്നു അമ്മ. എല്ലാ അമ്മമാരും അങ്ങനെ ആയിരിക്കാം. ശരിയും തെറ്റും നോക്കാതെ എപ്പോഴും എന്റെയൊപ്പം നിന്നിട്ടുള്ള ഒരാളായിരുന്നു അമ്മ. അമ്മയുടെ കണ്ണുകളിൽ കൂടിയായിരുന്നു പലപ്പോഴും പലരേയും പല സംഭവങ്ങളേയും നോക്കിക്കണ്ടിട്ടുള്ളത്. കുഞ്ഞുന്നാളിൽ മഴയും നനഞ്ഞ് വരുമ്പോൾ എല്ലാവരും കുടയെടുക്കാത്തതിനു വഴക്കുപറയും. അമ്മയും വഴക്കുപറഞ്ഞിരുന്നു. അത് എന്നെ അല്ല. പെയ്ത മഴയെ ആയിരുന്നെന്ന് മാത്രം. “ഈ മഴക്ക് പെയ്യാൻ കണ്ട ഒരു സമയം. പാവം എന്റെ മോൻ നനഞ്ഞു.” ഇങ്ങനെ ആയിരുന്നു അമ്മയുടെ പ്രതികരണം. വലിയ തമാശ എന്നുകരുതി നമ്മൾ പറയുന്നത് കേട്ടിട്ട് കാറ്റത്തിരിക്കുന്ന ആട്ടുകല്ലു പോലെ ആളുകൾ നിസ്സംഗരായി ഇരിക്കുന്നതിലും വലിയ ചമ്മൽ വേറെ ഇല്ല. അമ്മയോട് തമാശ പറയുമ്പോൾ ഇങ്ങനെ ഒരു പേടി ഒരിക്കലും വരില്ലായിരുന്നു. എന്റെ തമാശകൾ ആസ്വദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു അമ്മ.
കുഞ്ഞുന്നാളിൽ അമ്മയുടെ ഒപ്പം നടക്കുന്നത് ഞങ്ങൾ ഏറെ ആസ്വദിച്ചിരുന്നു. ഓണത്തിന്റെ അന്ന് സദ്യയും കഴിഞ്ഞ് അമ്മ അമ്മയുടെ ബന്ധു വീടുകളിലേക്ക് പോകും. ഉടനെ തന്നെ തിരിച്ചു വരികയും ചെയ്യും. അച്ഛന്റെ ഭാഷയിൽ “സർക്കീട്ട്”. സർക്കീട്ടിനു പോകുമ്പോൾ അമ്മ ഞങ്ങളേയും ഒപ്പം കൂട്ടും. അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് അമ്മ ആളുകളോട് പറയുന്നത് കേട്ടുകൊണ്ട് അങ്ങനെ നിൽക്കുന്നതായിരുന്നു ഞങ്ങളുടെ ഓണാഘോഷങ്ങളിൽ ഏറ്റവും പ്രീയപ്പെട്ടത്. “ഇവനെന്താ ചേച്ചീ ഇങ്ങനെ? ചേച്ചിയുടെ കീഴിൽ നിന്നും മാറാതെ?” എന്ന് ചോദിക്കുന്നവരോട് അമ്മ എന്നെ ബസ്സിൽ കയറ്റിവിട്ട കഥ പറയും. ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ആ സംഭവം. പുനലൂരിൽ നിന്നും കൊട്ടാരക്കരക്കുള്ള ബസ്സ്. ഒരു കുതിരയെ എടുക്കാനുള്ളത്രയും ആളുകൾ ബസ്സ് കാത്ത് നിൽക്കുന്നു. ബസ്സിൽ ബോർഡ് വച്ചതും അമ്മ വളരെ സാഹസികമായി ഒറ്റ ഓട്ടത്തിനു എന്നെയും കൊണ്ടകത്തു കയറി സീറ്റുപിടിച്ചു. എന്നെ സുരക്ഷിതമായിട്ട് ഇരുത്തിയശേഷം ബസ്സിൽ നിന്നും പുറത്തിറങ്ങിയ അമ്മ കണ്ടത് തൊട്ടുപുറകിൽ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് നിൽക്കുന്ന എന്നെ. ഒത്തിരി വഴക്ക് കിട്ടിയെങ്കിലും അന്നങ്ങനെ ചെയ്തത് നന്നായി എന്ന് അമ്മ ഇത് ആൾക്കാരോട് പറഞ്ഞ് ചിരിക്കുന്നത് കാണുമ്പോൾ തോന്നിയിട്ടുണ്ട്.
കൊളൻജിയോ കാർസിനോമ എന്ന കാൻസർ ബാധിച്ചു എന്ന് തിരിച്ചറിഞ്ഞതിനുശേഷം അധികകാലം അമ്മ ജീവിച്ചിരുന്നില്ല. വയ്യാതായ ശേഷം വീട്ടിൽ മറ്റാരുമില്ലാതെ ഞാനും അമ്മയും തനിച്ചായിരുന്ന ഒരു ദിവസം. ഞാൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഏകദേശം ഏഴുമണി. വീടിന്റെ കതക് തുറന്നു കിടക്കുന്നു. അമ്മയെ കാണാതെ വിഷമിച്ച് പറമ്പ് മുഴുവനും അമ്മയെ തിരക്കി നടന്നു. ഒരിടത്തും കാണാതെ തിരികെ വീട്ടിലെത്തി മുറ്റത്ത് കിടന്ന കാറിനുള്ളിലേക്ക് ടോർച്ചടിച്ച് നോക്കിയപ്പോൾ അമ്മ അതിനുള്ളിൽ കിടന്നുറങ്ങുന്നു. കരയണോ ചിരിക്കണോ എന്ന് സംശയം തോന്നിയ നിമിഷം. അമ്മ ഇതെന്ത് പണിയാ കാണിച്ചത്? എന്നു മാത്രം ചോദിച്ചു. അതിനുള്ള മറുപടിയായി കരഞ്ഞുകൊണ്ടിരുന്ന എന്നെ ചേർത്ത് പിടിച്ച് “അമ്മയെ കാണാതെ മോൻ പേടിച്ചു പോയോ? ഇനി മോനോട് പറയാതെ അമ്മ എങ്ങോട്ടുമില്ല” എന്ന് പറഞ്ഞു.
കലശലായ ഛർദ്ദി കാരണം ആഹാരം കഴിക്കുന്നത് തന്നെ അമ്മക്ക് പേടിയായിരുന്നു. മരണത്തിനോടടുത്ത ദിവസങ്ങളിൽ അമ്മ തീർത്തും അവശയായിരുന്നു. വളരെ കുറച്ച് മാത്രമേ കഴിക്കുവാനും കുടിക്കുവാനും സാധിക്കുമായിരുന്നുള്ളു. കുറച്ച് ആഹാരത്തിൽ നിന്നും കൂടുതൽ പോഷണം കിട്ടുന്നതിനായി അണ്ടിപ്പരിപ്പ്, ബദാം, പിസ്ത, ആപ്രിക്കോട്ട് മുതലായവ പാലിൽ അരച്ച് ചെറിയ ഒരു ഗ്ലാസ്സ് അമ്മയെ കുടിപ്പിക്കും. കുഞ്ഞുപിള്ളാർക്ക് ആഹാരം കൊടുക്കുന്നതുപോലെ ഓരോ കഥകളൊക്കെ പറഞ്ഞ്. ഓരോ സ്പൂൺ കഴിക്കുമ്പോഴും മതി എന്ന് പറയുകയും തീർന്നോ എന്ന് ഗ്ലാസ്സിൽ പിടിച്ച് നോക്കുകയും ചെയ്യുമായിരുന്നു. പാലുകുടി കഴിഞ്ഞ കുഞ്ഞുങ്ങൾക്ക് ഗ്യാസ് തട്ടുന്നത് പോലെ ആഹാരത്തിനുശേഷം അമ്മയെ ചേർത്തിരുത്തി മുതുകത്ത് തട്ടി ഗ്യാസ് കളഞ്ഞശേഷം വേണമായിരുന്നു കിടത്തുവാൻ.
കുറുക്ക് കുടിപ്പിച്ചിട്ട് ഗ്യാസ് കളയുവാൻ വേണ്ടി മുതുകത്ത് തട്ടിക്കൊണ്ടിരുന്ന എന്നോട് അമ്മ പറഞ്ഞു “ഞാൻ ഇന്നിവിടെ നിന്നും പോകും”. അങ്ങനെ ഒന്നും പറയരുതെന്നും എന്നെ തനിച്ചാക്കിയിട്ട് പോകരുതെന്നും പറഞ്ഞ എന്നോട് “നിനക്ക് അത്രക്ക് പേടിയാണങ്കിൽ നീയും എന്റെ ഒപ്പം പോന്നോളു” എന്നായിരുന്നു മറുപടി. അന്ന് വൈകിട്ട് അമ്മ മരിക്കുകയും അടുത്ത ദിവസം ഞാൻ ഡങ്കിപ്പനി പിടിച്ച് കിടപ്പിലാകുകയും ചെയ്തു. ജീവിതത്തിന്റേയും മരണത്തിന്റേയും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ കഷ്ടിച്ച് ജീവിതത്തിലേക്ക് തിരികെ വന്നത് ഭാര്യ ഐ സി യു വിന്റെ വാതിൽക്കൽ ഇരുന്നു കരഞ്ഞു വിളിച്ചതു കൊണ്ട് മാത്രമാണന്നാണ് എന്റെ വിശ്വാസം. ഡങ്കി വന്നത് എന്നെ അത്രമേൽ സ്നേഹിച്ച അമ്മ എന്നെ ഒപ്പം കൂട്ടാൻ നോക്കിയതാണന്നും.

No comments:
Post a Comment