എന്റെ കുഞ്ഞുന്നാളിൽ വീട്ടിൽ ഒരുപാട് നെൽക്രിഷി ഉണ്ടായിരുന്നു. വർഷത്തിൽ രണ്ടുതവണ ക്രിഷി ചെയ്യും. ചിങ്ങതിൽ കൊയ്യുന്നതും മകരത്തിൽ കൊയ്യുന്നതും. ചിങ്ങത്തിലെ കൊയ്ത്ത് കാലത്ത് മിക്കവാറും എല്ലാ ദിവസവും മഴ ആയിരിക്കും. മഴ നനയാതിരിക്കാനായി കറ്റകൾ മുഴുവൻ വീടിനുള്ളിലാണു വക്കാറ്. കറ്റയിൽ നിന്നും നെല്ല് വേർതിരിച്ചെടുക്കുന്നത് ചവുട്ടിഉരുട്ടിയിട്ടാണ്. ഭിത്തിയോട് ചേർത്ത് കറ്റവക്കും. എന്നിട്ട് ഭിത്തിയിൽ കൈവച്ച്കൊണ്ട് കാലുകൊണ്ട് കറ്റ ചവുട്ടി ഉരുട്ടും.അങ്ങനെ കിട്ടുന്ന നെല്ല് അളന്ന് അതിൽ ഒരു പങ്കായിരുന്നു കൂലി. കൊയ്യാൻ വരുന്നവർ പല സ്ഥലങ്ങളിലും പോയി കൊയ്ത് വക്കും. പിന്നീടെപ്പൊഴെങ്കിലും ആയിരിക്കും മെതിക്കാൻ വരിക. ചിലപ്പോൾ ഒന്നുരണ്ടാഴ്ച കറ്റകൾ മെതിക്കാതെ അങ്ങനെതന്നെ ഇരുപ്പാകും. അടുക്കി വച്ചിരിക്കുന്ന കറ്റകളുടെ ചൂടും മണവും വീട് മുഴുവനും നിറയും. മഴക്കാലം അല്ലാത്തതിനാൽ ഈ പ്രശ്നങ്ങൾ ഒന്നുംതന്നെ മകരകൊയ്ത്തിനില്ലായിരുന്നു. മകരത്തിലെ കൊയ്ത് കുട്ടികൾക്ക് ഒരു ഉത്സവം തന്നെയായിരുന്നു. മകരകൊയ്ത്തിനു കളമൊരുക്കലാണ് ആദ്യം ചെയ്യുക. മുറ്റം മുഴുവൻ നിലംതല്ലി കൊണ്ട് അടിച്ച് ഉറപ്പ് വരുത്തിയശേഷം അതിനുമുകളിൽ ചാണകം മെഴുകിയാണ് കളം ഒരുക്കുന്നത്. കൊയ്ത് കൊണ്ട് വരുന്ന കറ്റകൾ ഈ കളത്തിലാണ് വക്കാറ്. അടുക്കി വച്ചിരിക്കുന്ന കറ്റക്കൂനയുടെ മുകളിലേക്ക് ഓടിക്കയറുക, മുകളിൽ നിൽക്കുന്ന ആളിനെ തള്ളി താഴെ ഇടുക്, പട്ടിയെ പൊക്കി കറ്റക്കൂനയുടെ മുകളിലേക്കിടുക അങ്ങനെ എത്രയെത്ര കളികളായിരുന്നു അന്ന്. കച്ചിയുടെ ചുവട്ടിൽനിന്നും കുറച്ച് നീളത്തിൽ മുറിച്ച് സ്ട്രാ പോലെ ഉപയോഗിക്കുന്നത് അന്ന് ഞങ്ങളുടെ ഒരു പതിവായിരുന്നു.
പിന്നീട് വർഷംതോറുമുള്ള നിലമൊരുക്കൽ ഒഴിവാക്കാൻ വേണ്ടി മിക്കവരും മുറ്റം സിമന്റിട്ടു. ഞങ്ങളുടെ വീടിനും കളീലിനുമിടക്കുള്ള ഭാഗം സിമന്റിട്ടതും അക്കാലത്താണ്. മഴക്കാലമായാൽ ഈ സിമന്റ് തറ പായൽ പിടിച്ച് ആകെ വഴുക്കനാകും. നല്ല പ്രാക്ടീസില്ലാതെ തെന്നിക്കിടക്കുന്ന മുറ്റത്തുകൂടി തെന്നിവീഴാതെ നടക്കുക അസാധ്യം. മഴക്കാലത്ത് വീട്ടിൽ വരുന്ന മിക്ക ആളുകളും ഈ തറയിൽ തെന്നി വീണിട്ടുണ്ട്. വീണ ആളുകളും വീഴാൻ പോയ ആളുകളും മറ്റു വീടുകളിലെ മുറ്റവുമായി ഉടനൊരു താരതമ്യം നടത്തും. “തെക്കേക്കരയാ ഇതിലും തെന്നൽ”, “തെക്കേക്കരപ്പോലും ഇത്രയും തെന്നലില്ല” അങ്ങനെ പോകും വിലയിരുത്തലുകൾ. വീട്ടിലെ പുറമ്പണികൾക്ക് വരുന്ന ബാബു ആണ് അവസാനമായി അവിടെ തെന്നിവീണയാൾ. ഓണത്തിന് അടിച്ച് പിങ്കിരിയായി തെന്നി തെന്നി വീട്ടിൽ വന്ന ബാബു തിരിച്ചുപോയപ്പോൾ മുറ്റത്ത് തെന്നിവീണു. തെന്നുന്ന തറയിൽ നിന്നും എഴുന്നേൽക്കാനുള്ള ശ്രമം പലതവണ പലവിധത്തിൽ നടത്തിയിട്ടാണ് പുള്ളിക്ക് ആ കുരുക്കിൽനിന്നും പുറത്ത് വരാനായത്.കഠിന പരിശ്രമങ്ങൾക്ക് ശേഷം സിമന്റ്തറയിൽ നിന്നും എണ്ണീറ്റ് പുറത്ത് വന്ന ബാബു സങ്കടത്തോടെ പറഞ്ഞു. “അണ്ണൻ കുടിക്കാൻ കാശുചോദിച്ചിട്ട് തന്നതുമില്ല. ഇവിടെകിടന്ന് നീന്തി നീന്തി എന്റെ ഉണ്ടായിരുന്ന കെട്ടും പോയി”.
മൊസൈക്ക് പണിക്കാരൻ ‘ഊബ’ പണിയുടെ മേന്മ വർണ്ണിക്കുന്നത് അയാളിട്ട മൊസൈക്കിൽ തെന്നിവീണ ആളുകളുടെ എണ്ണം പറഞ്ഞിട്ടാണ്. വീടിനുള്ളിലെ സിമന്റ് തറ മാറ്റി മൊസൈക്ക് ഇട്ടപ്പോഴും പലതവണ തെന്നി വീണിട്ടുണ്ട്. വെള്ളമടിക്കാനായി മോട്ടോർ ഇട്ടിട്ട് വേറെ എവിടെയെങ്കിലും നിൽക്കുമ്പോഴാകും ആരെങ്കിലും വിളിച്ചുകൂവുന്നത് “വെള്ളം നിറഞ്ഞേ, മോട്ടോർ ഓഫ് ചെയ്യോ..”. മോട്ടോർ ഇട്ട ആളുതന്നെ വേണം ഓഫ് ചെയ്യാൻ എന്നത് വീട്ടിലെ ഒരു അലിഖിത നിയമമായിരുന്നു. മോട്ടോർ ഓഫ് ചെയ്യാനുള്ള നെട്ടോട്ടം മിക്കപ്പോഴും സ്വിച്ചിന്റെ ചുവട്ടിലുള്ള വീഴ്ച്ചയിലായിരിക്കും അവസാനിക്കുക. എന്തിനാണ് ഇത്രമാത്രം വെപ്രാളപ്പെട്ട് മോട്ടോർ ഓഫ് ചെയ്യുന്നത് എന്നു പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇപ്പോഴും ടാങ്ക് നിറഞ്ഞാൽ മോട്ടോർ ഓഫ് ചെയ്യാനായി ഓട്ടം തന്നെ.
പത്രമേജന്റ് ലോകനാഥന്റെ മകന്റെ പിറന്നാളാഘോഷത്തിന് ഞാനും തോമാച്ചനും കൂടി എന്റെ ബൈക്കിലാണു പോയത്. റോഡിൽ നിന്നും കുറച്ച് പൊക്കത്തിലുള്ള വീട്. വീട്ടിലേക്ക് കയറുവാനായി ചരിച്ച് വെട്ടിയിരിക്കുന്ന ഒരു വഴി. തെന്നുന്ന വഴിയിലൂടെ ബൈക്ക് ഓടിച്ച് കയറുന്നതിന്റെ പ്രയാസം ശരിക്കും മനസ്സിലായത് കയറ്റത്തിന്റെ അവസാനമായപ്പോഴാണ്. കാലുകുത്തി ബാലൻസ് ചെയ്യാനുള്ള ശ്രമങ്ങൾ, പരിചയമുള്ള സകലദൈവങ്ങളുടേയും പിന്തുണ അഭ്യർത്ഥിച്ചിട്ടും പരാജയപ്പെട്ടു. സൈക്കിൾ അഭ്യാസം കാണുന്നതുപോലെ ബാലൻസ് ചെയ്യാനുള്ള എന്റെ ശ്രമങ്ങൾ ആസ്വദിക്കുന്ന ആളുകൾ. അവസാനം ചെളിപുരണ്ട ഉടുപ്പും ഉടഞ്ഞ കളിപ്പാട്ടവുമായി ലോകന്റെ വീട്ടിൽ കയറിയപ്പോൾ ആണ് മനസ്സിലായത്, വന്ന മിക്ക ആളുകളും തെന്നി വീണിട്ടാണു നിൽക്കുന്നതെന്നു. പിന്നെ ഞങ്ങളും അടുത്ത ആളിന്റെ വരവിനായി നോക്കിനിന്നു.

റോഡ് നിരപ്പിൽ നിന്നും കുറച്ച് താഴ്ന്നിട്ടാണു ഭാര്യയുടെ വീട്. ഗേറ്റിൽ നിന്നും പോർച്ചിലേക്ക് ചരിച്ച് സിമന്റിട്ട വഴി. മഴക്കാലമായാൽ പിന്നെ അത് ഒരു കെണിയായി മാറും. മഴക്കാലത്ത് റോഡിലൂടോടിവരുന്ന പട്ടികൾ മഴ നനയാതിരിക്കാനായി പോർച്ചിലേക്ക് ഓടിക്കയറും. ആദ്യം വരുന്നവൻ തെന്നിതെറിച്ച് ഭിത്തിയിൽ പോയി ഇടിച്ച് താഴെ വീഴും. പുറകേ പുറകേ ബാക്കിയുള്ളവയും. പിന്നെ എല്ലാം കൂടി അവിടെകിടന്ന് ഒരു കൂട്ട കടിപിടിയും നിലവിളിയും. പിന്നെ എല്ലാംകൂടി മഴയും നനഞ്ഞുകൊണ്ട് താഴേക്ക് ഓടിപ്പോകും.മഴക്കാലം മാറുന്നത് വരെ ദിവസവും രണ്ട്മൂന്ന് തവണയെങ്കിലും ഇതുണ്ടാകും.
മിക്ക ആളുകളേയും പേരെടുത്ത് വിളിച്ച് എന്തെങ്കിലും കുശലം ചോദിച്ച് വ്യക്തിപരമായി അടുപ്പം ഉണ്ടന്ന് സ്ഥാപിക്കുന്ന ഒരു രാഷ്ട്രീയ നേതാവുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ. ഒപ്പം നിൽക്കുന്ന ആളുകളോട് ചോദിച്ച് കാണാനായി വന്നുനിൽക്കുന്ന ആളുകളുടെ പേരുമനസ്സിലാക്കിയിട്ട് അവരെ പേരുവിളിച്ച് എന്തെങ്കിലും ഒരു കുശലം ചോദിക്കും. എന്നിട്ട് മറുപടി ശ്രദ്ധിക്കാതെ അടുത്ത ആളിലേക്ക് നീങ്ങുകയും ചെയ്യും. ഒരു തവണ അദ്ദേഹം “ജോർജ്ജ് സാറേ, എന്തുണ്ട് വിശേഷം”. ജോർജ്ജ് സാർ “വലിയ കഷ്ടകാലമാ. ഭാര്യ കുളിമുറിയിൽ തെന്നിവീണു കാലൊടിഞ്ഞു.” ജോർജ്ജ് സാർ പറഞ്ഞത് ശ്രദ്ധിക്കാതെ നമ്മുടെ നേതാവിന്റെ മറുപടി. “അതേതായാലും വളരെ നന്നായി.”
No comments:
Post a Comment