ചാത്തന്നൂരിൽ നിന്നും വീട്ടിലേക്ക് പുറപ്പെടാൻ നേരം അളിയന്റെ അച്ഛൻ പറഞ്ഞു. “മണി പതിനൊന്നായി. ഇന്നു വെള്ളിയാഴ്ചയാ. നാളെ പോയാൽ പോരെ? രാവിലെ അങ്ങ് പോകാം.” വെള്ളിയാഴ്ച പെണ്ണുങ്ങൾ സ്വന്തം വീട്ടിൽ നിന്നിറങ്ങി മറ്റൊരു വീട്ടിൽ പോയി താമസിച്ചാൽ സ്വന്തം വീട്ടിലെ ഐശ്വര്യം കുറയുമെന്നാണു ഭാര്യയുടെ വിശ്വാസം. അതുകാരണം എത്ര താമസിച്ചാലും വീട്ടിൽ പോകണമെന്നാണു ഭാര്യയുടെ പക്ഷം. ഇന്നു വെള്ളിയാഴ്ചയാണന്നുള്ള എടുത്ത് പറച്ചിൽ ഞങ്ങളെ പേടിപ്പിക്കാനാണന്ന് തീർച്ച. കാരണം ചോദിച്ച് ഭാര്യയും കുട്ടികളും കൂടുതൽ പേടിക്കണ്ട എന്ന് കരുതി മിണ്ടാതിരുന്നു. പക്ഷേ “വരാനുള്ളത് വഴിയിൽ തങ്ങില്ല“ എന്ന് പറയുന്നത് തികച്ചും ശരിയാണന്ന് ബോധ്യമായത് അപ്പോൾ അവിടുണ്ടായിരുന്ന അനി ചാടിക്കയറി “വെള്ളിയാഴ്ചക്കെന്താ പ്രത്യേകത?” എന്നു ചോദിച്ചപ്പോഴാണു. കിട്ടിയ അവസരം മുതലാക്കിയ അളിയന്റെ അച്ഛൻ പറഞ്ഞു “ ഒന്നുമില്ല. പക്ഷേ ഏനാത്തിനും അടൂരിനുമിടക്ക് ആരെങ്കിലും കൈ കാണിച്ചാൽ വണ്ടി നിർത്തരുത്.“ പണ്ട് അപകടത്തിൽ മരിച്ച ഒരാൾ വെള്ളിയാഴ്ചകളിൽ രാത്രി 12നും ഒന്നിനുമിടക്ക് അതുവഴി പോകുന്ന വണ്ടികളെ കൈ കാണിക്കാറുണ്ടത്രേ. എങ്ങാനും വണ്ടി നിർത്തിയാൽ സാധാരണമനുഷ്യരെപോലെ കാറിനുള്ളിൽ കയറിയിരിക്കും. എന്നിട്ട് അയാൾ മരിച്ച സ്ഥലമാകുമ്പോൾ കാറിൽ നിന്നും അപ്രത്യക്ഷമാകും. അയാൾ ഇരുന്നിടത്ത് രക്തം പറ്റിയിട്ടുണ്ടാകും. പുള്ളിക്ക് പരിചയമുള്ള ഒന്നുരണ്ട് പേർക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ടന്നുകൂടി പറഞ്ഞപ്പോൾ ഭാര്യ പതിയെ എന്റെ അടുത്തേക്ക് നീങ്ങി കയ്യിൽ പിടിച്ചു. “ഇന്നു പോണോ? ഒത്തിരി താമസിച്ചു” ഭാര്യ ചോദിച്ചു. “ എനിക്കിതിലോന്നും വിശ്വാസമില്ല. പോയാലേ പറ്റു. ചെന്നിട്ട് ഒരത്യാവശ്യമുണ്ട്” ഞാൻ പറഞ്ഞു.
കാറിൽ കയറിയതും ഭാര്യ പറഞ്ഞു “പ്രേതവും ഭൂതവും ഒന്നുമില്ല എന്നു പറയാറുള്ള ആളിന്റെ മുഖത്തെ പേടികണ്ട് ഞാനും കൂടി പേടിച്ചു.” അതു പിന്നെ പുള്ളി നമ്മളെ പേടിപ്പിക്കാൻ വേണ്ടി ഇത്രയൊക്കെ പറഞ്ഞപ്പോൾ പുള്ളിയെ നിരാശപ്പെടുത്തണ്ട എന്നു കരുതി ഞാൻ പേടി അഭിനയിച്ചതല്ലേ. നീ കരുതുന്നുണ്ടോ എനിക്ക് പേടിയായന്ന്?.ഞാൻ ചോദിച്ചു “ഉണ്ട്. പേടിച്ചൂന്നുള്ളത് ഉറപ്പാ. അത് അഭിനയമൊന്നുമല്ലായിരുന്നു“ ഭാര്യ പറഞ്ഞു. പിന്നെ ഞാനൊന്നും പറഞ്ഞില്ല. പണ്ട് ജോലിക്കാരികൾ രാത്രി കതക് തുറന്ന് പുറത്തിറങ്ങാതിരിക്കാൻ വേണ്ടി അമ്മ അവരെ പ്രേതകഥകൾ പറഞ്ഞ് പേടിപ്പിക്കുമായിരുന്നു. കുത്തുകൊണ്ട് മരിച്ച പൂവത്താങ്കുളം അയാൾക്ക് കുത്തുകൊണ്ട കടമുക്കിൽ രാത്രിവന്നതും ഒരു വെള്ളിയാഴ്ച്ച രാത്രി ഉത്സവത്തിനു പോയിട്ട് വന്ന വിക്രമൻ തെങ്ങിന്റെയൊപ്പം പൊക്കമുള്ള ആളിനെ കണ്ടതും അങ്ങനെ പലതും.അത് കേട്ട് അവരേക്കാൾ കൂടുതൽ പേടിക്കാറ് ഞങ്ങൾ കുട്ടികൾ ആയിരുന്നു. അക്കാലത്ത് മനോരമ വീക്കിലിയിൽ വന്ന ഒരു പ്രേതകഥ “ഗ്ലോറി” എല്ലാ ആഴ്ചയും മുടങ്ങാതെ വായിച്ച് പേടിക്കുമായിരുന്നു. ഓരോ പ്രാവശ്യവും വായിച്ച് പേടിക്കുമ്പോൾ മനസ്സിലുറപ്പിക്കും “ഇനി ഇത് വായിക്കില്ല” പക്ഷേ നടക്കാറില്ല. തലമുറ തലമുറ കൈമാറി വരുന്ന ചില പ്രേതകഥകളുണ്ട്. “ആ കൈ തന്നെ ഈ കൈ” എന്ന കഥ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ചേച്ചിയും പിന്നീട് അനിയത്തി കോളജിലായപ്പോൾ അവളും പറയാറുണ്ടായിരുന്നു. കുട്ടിക്കാലത്ത് അച്ഛന്റെയൊപ്പം പോയി “കൊട്ടാരം വിൽക്കാനുണ്ട്” എന്ന സിനിമകണ്ടതിനു ശേഷം കുറേക്കാലം എനിക്കും ചേച്ചിക്കും രാത്രിയിൽ കട്ടിലിൽനിന്നും താഴെ ഇറങ്ങാൻ കൂടി പേടിയായിരുന്നു. പേടിയാണന്ന് പറയുമ്പോഴെല്ലാം അമ്മ പറയും “എടാ ഭൂതവും പ്രേതവുമൊന്നുമില്ല. അതൊക്കെ ആളുകൾ വെറുതെ പറയുന്നതല്ലേ” അതുകൊണ്ടാവാം വളർന്നപ്പോഴേക്കും ഇതിലൊന്നും എനിക്കും ഒരു വിശ്വാസവുമില്ലാതായത്.
“എന്തായാലും നമുക്ക് എം സി റോഡ് വഴി പോയാൽ മതി. ഇന്ന് ഷോർട്ട്കട്ട് ഒന്നും വേണ്ട” ഭാര്യ പറഞ്ഞു. ചാത്തന്നൂരിൽ നിന്നും ആയൂർ വഴി കൊട്ടാരക്കരക്ക് വരുന്നതാണു കൊട്ടിയം വഴി വരുന്നതിനേക്കാൾ എളുപ്പം. പക്ഷേ ആളൊഴിഞ്ഞ ഇരുട്ട് നിറഞ്ഞ വഴികളാണു. “അതിനു പ്രേതം ഏനാത്തല്ലേ. പൂയപ്പള്ളിയിലല്ലല്ലോ?” ഞാൻ പറഞ്ഞു. “എന്നാലും ഇന്ന് കൊട്ടിയം വഴി പോയാ മതി. എനിക്ക് പേടിയാ.” ഭാര്യ പറഞ്ഞു. കൊട്ടാരക്കര എത്തിയപ്പോൾ പന്ത്രണ്ട് മണി. കുഞ്ഞുങ്ങൾ നല്ല ഉറക്കം. കുട്ടികൾ വീഴാതിരിക്കാനായി ഭാര്യ ഇറങ്ങി പുറകിലിരുന്നു.വഴി തികച്ചും വിജനമായി കഴിഞ്ഞിരുന്നു. കറണ്ടിലാത്തതു കാരണം സ്ടീറ്റ് ലൈറ്റുകളുമില്ല. മൈലം കഴിഞ്ഞപ്പോൾ വലിയ ചെക്ക് ഷർട്ടിട്ട ഒരാൾ റോഡരുകിൽ നിൽക്കുന്നു. കൈ കാണിക്കുന്നുമുണ്ട്. “നിർത്തി കൊണ്ട് പോണോ? ഒരു കൂട്ടിനു“ ഞാൻ ചോദിച്ചു. “വേണ്ട വേണ്ട അങ്ങ് പോയാ മതി” ഭാര്യ പറഞ്ഞു. “ആ പാവത്തിനെ കൂടി കേറ്റാമായിരുന്നു. അത് പ്രേതമൊന്നുമല്ല. പ്രേതമായിരുന്നെങ്കിൽ വെള്ളയുടുപ്പിട്ടേനേ“ ഞാൻ പറഞ്ഞു. ഭാര്യ ഒന്നും മിണ്ടിയില്ല. “ഉറങ്ങിയോ” ഞാൻ ചോദിച്ചു. അപ്പോഴും അനക്കമൊന്നുമില്ല. എപ്പോഴും കലപില കലപില എന്ന് സംസാരിച്ചുകൊണ്ടിരിക്കുന്ന ഇയാൾക്കിതെന്തു പറ്റി എന്ന് കരുതി പുറകിലേക്ക് നോക്കാനായി തിരിഞ്ഞപ്പോഴാണു എന്റെ അരുകിലുള്ള സീറ്റിൽ ആരോ ഉള്ളതു പോലെ തോന്നിയത്. ഒന്ന് സൂക്ഷിച്ച് നോക്കിയപ്പോൾ അത് തോന്നലല്ലന്നും വഴിയരുകിൽ വച്ച് കൈ കാണിച്ച മനുഷ്യനാണന്നും മനസ്സിലായി. വണ്ടി നിർത്തണമെന്നും ബഹളം വക്കണമെന്നുമൊക്കെ തോന്നിയെങ്കിലും ഒന്നും ചെയ്യാനായില്ല. കുളക്കട ആയപ്പോഴേക്കും കറണ്ട് വന്നു. സ്ടീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ കാറിനകം വ്യക്തമായി കാണാം. ധൈര്യം സംഭരിച്ച് വീണ്ടും നോക്കിയപ്പോൾ സീറ്റിൽ ആരുമില്ല. ഭാര്യ പേടിച്ച് മിണ്ടാതിരിക്കുന്നു. . ഒരു തട്ടുകട തുറന്നിരുപ്പുണ്ട്.ആ കടയുടെ അടുത്തേക്ക് വണ്ടി നിർത്തി. ഇനി ഒരു പക്ഷേ എന്റെ തോന്നലായിരിക്കുമോ? “എടേ, ഇയാൾക്കെന്തെങ്കിലും തോന്നിയായിരുന്നോ” ഞാൻ ചോദിച്ചു. ഒരു കരച്ചിലായിരുന്നു ഭാര്യയുടെ മറുപടി.

No comments:
Post a Comment