കായംകുളത്തേക്കുള്ള യാത്രക്ക് പ്രൈവറ്റ് ബസിൽ കയറിയതിന് പ്രത്യേകിച്ച് കാരണമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്നു തന്നെ പറയേണ്ടി വരും. നല്ല പാട്ടുകൾ കേൾക്കാം എന്നതു തന്നെ മുഖ്യ കാരണം. യാത്ര ചെയ്യുമ്പോൾ പാട്ടുകൾ കൂടി ഒപ്പമുണ്ടങ്കിൽ യാത്ര ചെയ്യുന്നത് നമ്മൾ അറിയുക കൂടിയില്ല. പിന്നെ നല്ല സീറ്റുകളാണ് പ്രൈവറ്റ് ബസിന്. അല്ലേൽ തന്നെ പൊതുമേഖലയെ പുഷ്ടിപ്പെടുത്താനായി കെ എസ് ആർ ടി സി യിൽ മാത്രം കയറണമെന്നത് നമ്മുടെ ബാധ്യത ഒന്നും അല്ലന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. പ്രൈവറ്റ് ബസും കെ എസ് ആർ ടി സി യും സ്ഥിരം ഓട്ടമത്സരം നടത്തുന്ന ഈ റൂട്ടിൽ യാത്ര ചെയ്തിട്ടുള്ളപ്പോഴൊക്കെ പ്രൈവറ്റ് ബസാണ് ജയിച്ചിട്ടുള്ളത്. പിന്നെ രാംരാജ് തീയറ്ററിനടുത്ത് ബസ് കാത്തു നിന്ന എന്നെ കിളി റാഞ്ചി എടുത്ത് ബസിനുള്ളിൽ ഇട്ടതാണോ അതോ ഞാൻ തനിയെ കയറിയതാണോ എന്ന സംശയം ഇപ്പോഴും എനിക്ക് ബാക്കിയാണ്. ഞാൻ കയറിയ ബസ് നെല്ലിപ്പള്ളി പോലും ആകുന്നതിന് മുൻപ് തൊട്ടു തൊട്ടില്ലന്ന മട്ടിൽ ഒരു കെ എസ് ആർ ടി സി തൊട്ടു പുറകിൽ. ഞങ്ങളുടെ ബസിൽ ഇരുന്ന എല്ലാവരും ആകാംക്ഷയോടെ തിരിഞ്ഞ് പുറകിലേക്ക് നോക്കി. എന്നെ റാഞ്ചിയ കിളി, കിണു കിണു കാണാന്ന് ബല്ലടിച്ചു 6. അതു കേട്ട് എന്റെ അടുത്തിരുന്നയാൾ പറഞ്ഞു. "ഇനി രക്ഷയില്ല. എത്ര നോക്കിയാലും നമ്മളെ ഓവർ ടേക്ക് ചെയ്യാൻ ഇനി അവന് പറ്റില്ല. അമ്മാതിരി അടിയാണ് കിളി ഇപ്പൊ അടിച്ചത് "
"ഓ പിന്നേ, നമുക്കു കാണം. തൊട്ടുപുറകേ ഉണ്ടന്നറിഞ്ഞിരുന്നേൽ ഞാൻ അതിലേ കേറത്തൊള്ളായിരുന്നു " ഒരു കെ എസ് ആർ ടി സി ആരാധകൻ അതിൽ കയറാൻ പറ്റാഞ്ഞതിന്റെ നിരാശ പ്രകടിപ്പിച്ചു. ഒരു പക്ഷേ അയാളേയും കിളി റാഞ്ചി അകത്തിട്ടതാവണം. എന്തായാലും അയാളൊരു കരിനാക്കനാണന്ന് തോന്നുന്നു. അയാൾ പറഞ്ഞു നാക്ക് വായിലിടുന്നതിനു മുൻപ് ആ ബസ് ഞങ്ങളുടെ ബസിനെ ഓവർ ടേക്ക് ചെയ്തു. ഓവർ ടേക്ക് ചെയ്തു കൊണ്ടിരുന്ന ബസിലേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച, പണ്ട് സ്കൂളിൽ ഒപ്പം പഠിച്ച ദീപ. അവൾ എന്നെ നോക്കി ചിരിക്കുകയും കൈ വീശി കാണിക്കുകയും ജയിച്ചതിന്റെ തിമിർപ്പിൽ കൊഞ്ഞണം കുത്തി കാണിക്കുകയും ചെയ്യുന്നു. തിരിച്ചൊരു ഹായ് പറയുന്നതിനു മുന്നേ ബസ് ഞങ്ങളുടെ ബസിനെ കടന്നു പോയി. അധികം താമസിക്കാതെ അവളുടെ ബസിനെ ഞങ്ങൾ ഓവർ ടേക് ചെയ്തു. ഞങ്ങളുടെ ബസിൽ ഉണ്ടായിരുന്നവർ അവളുടെ ബസിനെ നോക്കി കൂവി. പത്തനാപുരത്തിന് തൊട്ടു മുൻപേ അവളുടെ ബസ് വീണ്ടും ഞങ്ങളെ ഓവർ ടേക്ക് ചെയ്തു. ഞാൻ കൈ വീശിക്കാണിക്കുകയും ഹലോ എന്ന് ഉറക്കെ പറയുകയും ചെയ്തു. അവൾ മത്സരത്തിലെ ഓട്ടക്കാരെ പ്രോത്സാഹിപ്പിക്കുന്നതു പോലെ ഞങ്ങളുടെ ബസിലിരുന്നവരെ എല്ലാം കളിയാക്കി ചിരിച്ചു. ഇത് പിന്നയും മൂന്നു നാല് തവണ കൂടി സംഭവിച്ചു. ഓരോ പ്രാവശ്യവും ഞങ്ങളെ ഓവർ ടേക്ക് ചെയുന്ന സമയത്ത് ഞാനും വലിയ ആവേശത്തിലായി. കറ്റാനത്ത് ട്രാഫിക്ക് സിഗ്നൽ പച്ചയാവാൻ നോക്കി കിടന്ന കെ എസ് ആർ ടി സിയെ സിഗ്നൽ ലൈറ്റിന് പൂച്ച പൂടയുടെ വില പോലും കൊടുക്കാത്ത ഞങ്ങളുടെ ബസ് ഓവർ ടേക്ക് ചെയ്തു. അവളുടെ ബസ് ഇപ്പം പുറകിലെത്തും ഞങ്ങളെ ഓവർ ടേക്ക് ചെയ്യും എന്ന പ്രതീക്ഷയിൽ തിരിഞ്ഞു നോക്കി നോക്കി ഇരുന്നെങ്കിലും അതിന്റെ പൊടിപോലും കാണാനില്ലായിരുന്നു. കായംകുളത്ത് ബസ് സ്റ്റാൻഡിനു തൊട്ടു മുൻപുള്ള സ്റ്റോപ്പിലിറങ്ങിയതും തൊട്ടുപുറകെ കെ എസ് ആർ ടി സി വന്നു നിന്നു. ബസിൽ നിന്നും അവൾ ഇറങ്ങുന്നതു കണ്ടപ്പോൾ ഉണ്ടായ സന്തോഷം മറച്ചു വക്കാതെ അവളുടെ അടുത്തേക്ക് ചെന്നു.
"ദീപയല്ലേ? പണ്ട് പാലക്കുഴി സ്കൂളിൽ പഠിച്ച?"
മറുപടി പക്ഷേ ഒരു സുന്ദരി പെണ്ണിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു.
"പോടാ നിന്റെ പാട്ടിന്. നിന്റെ ഒരു കാര്യവും ഞങ്ങൾക്ക് കേൾക്കണ്ട. ഞങ്ങളുടെ ബസിനെ ചതിച്ചു തോൽപ്പിച്ചിട്ട് കിന്നാരം പറയാൻ വന്നേക്കുവാ. ആണായിരുന്നേൽ ഓടി തോപ്പിക്കണമായിരുന്നു. ചതിയൻ "
പിന്നയും എന്തൊക്കയോ പറഞ്ഞിട്ട് അവൾ അടുത്തുവന്ന ഓട്ടോയിൽ കയറി പോയി.

Peru pole thanne... abakuba...
ReplyDelete