ഇന്നു ഞാനും കുഞ്ഞുണ്ണിയും പല്ല് തേക്കുന്നില്ല. പല്ലൂ തേച്ചിട്ടേ ഉറങ്ങുന്നുള്ളു എന്നും പറഞ്ഞിട്ട് പോയ ഭാര്യ പൊടുന്നനെ ഇങ്ങനെ പ്രഖ്യാപിച്ചതു കേട്ടപ്പോൾ ഒന്നു ഉറപ്പായി. ഇനി ഇപ്പഴൊന്നും ഉറങ്ങാൻ പറ്റില്ല.ഒരു നല്ല ആയുധത്തിനായി തിരഞ്ഞു.കിട്ടിയതു പുൽച്ചൂലാണു. ഈർക്കിൽ ചൂലായിരുന്നു നല്ലതു. കഴിഞ്ഞ തവണ ഇങ്ങനെ ഒരു സാഹചര്യം വന്നപ്പോൾ കരുതിയതാണു ഒരു ഈർക്കിച്ചൂൽ വാങ്ങി വക്കണമെന്നു. പിന്നെ അതങ്ങ് മറന്നു. പുൽച്ചൂലുമെടുത്തുകൊണ്ട് ഭാര്യയുടെ അടുത്തേക്ക് ചെന്നു. വാഷ് ബേസിന്റെയും അതിനു മുകളിലായി ഉള്ള് കണ്ണാടിയുടേയും ഇടക്കിരിക്കുന്നു ഒരു ഭീകരൻ. ഒരു ചക്കക്കുരുവിന്റെ വലുപ്പമുള്ള ഉടലും നല്ല നീളമുള്ള കാലുകളുമുള്ള ഒരു കറുകറുത്ത ചിലന്തി. അവനെ പേടിച്ചിട്ട് ബ്രുഷ് എടുക്കാൻ പറ്റാത്തതിനാലാണു ഭാര്യ പല്ലൂതേക്കുന്നില്ല എന്നു തീരുമാനിച്ചത്. ചൂലും കൊണ്ട് ഞാൻ വരുന്നതു കണ്ടപ്പോഴേ ഭാര്യ പറഞ്ഞു. “അടിക്കുന്നതൊക്കെ കൊള്ളാം. കൊല്ലാതെ ഓടിച്ചു വിടരുത്.” ഒക്കെ നീ നോക്കിക്കോ എന്നു പറഞ്ഞിട്ട് പറ്റാവുന്ന അത്രയും അകലെ മാറി നിന്നു ഒരടി. ഇതൊക്കെ ഞാൻ എത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ അടിയിൽ നിന്നും ഒഴിഞ്ഞുമാറി അതു വാഷ് ബേസിന്റെ കീഴിൽ ഒളിച്ചു. അടികൊണ്ട ചിലന്തി പ്രതികാരം ചെയ്യും എന്ന വിശ്വാസമുള്ള ഭാര്യ പെട്ടന്നു അടുത്ത മുറിയിലേക്ക് ചാടിക്കയറി. ഞാൻ പറഞ്ഞു “ചിലന്തി നമ്മളെ ഒന്നും ചെയ്യില്ല.” പണ്ട് പണ്ട് പണ്ട് ഞങ്ങളുടെ കുടുംബത്തിലെ ഒരു മുത്തശ്ശിയുടെ തലമുടിയിൽ ഒരു മുട്ടയുള്ള ചിലന്തി കയറി. ചിലന്തിക്കും കുഞ്ഞുങ്ങൾക്കും ഒന്നും പറ്റാതിരിക്കാൻ വേണ്ടി അമ്മൂമ്മ മുട്ട വിരിയുന്നതു വരെ മുടി കെട്ടുകയോ കുളിക്കുകയോ ചെയ്തില്ലത്രെ. അതിൽ സന്തുഷ്ടയായ ചിലന്തി ഭഗവതി അമ്മൂമ്മയോട് പറഞ്ഞു. ഇനി നിന്റെ കുടുംബ്ത്തിലുള്ള ആരേയും ചിലന്തി കടിക്കില്ല.അഥവാ കടിച്ചാൽ തന്നെ വിഷം ഏൽക്കില്ല. അതാണ് ഈ വിശ്വാസത്തിന്റെ കാരണം. ഇതൊക്കെ ആ ചിലന്തിക്ക് അറിയാമെന്നുറപ്പില്ലാത്തതുകൊണ്ട് ഞാനും ഭാര്യയോടൊപ്പം അടുത്ത മുറിയിലേക്ക് ചാടി.
നമ്മളിൽ മിക്ക ആളുകളും ഏതെങ്കിലും ഒരു ചെറിയ ജീവിയെ അകാരണമായി പേടിക്കുന്നവരാണു. ചിലർക്ക് പല്ലിയെ പേടിയാണു. ചിലർക്ക് പാറ്റയെ. ചിലന്തിയെ പേടിയുള്ളവരാണു മിക്ക ആളുകളും. ചിലന്തിപ്പേടിയുള്ളവരുടെ ഒരു സംഘടന ഉണ്ടാക്കിയാൽ അതിന്റെ പ്രസിഡന്റാക്കാൻ പറ്റിയ ആളാണ് എന്റെ ചേച്ചി. ഞങ്ങളുടെ പഴയ കുളിമുറിക്ക് ആസ്ബറ്റോസ് മേൽക്കൂരയായിരുന്നു. അതിന്റെ ഉത്തരത്തിലും ഭിത്തിയിൽ കിഴുത്ത ഇട്ട് ഉണ്ടാക്കിയ കിളിവാതിലിലും മറ്റൂം മിക്ക ദിവ്സങ്ങളിലും ചിലന്തി കയറി ഇരിക്കുന്നുണ്ടാവും. കുളിക്കുവാൻ കയറുന്നതിനു മുൻപ് ടോർച്ചൂമെടുത്തുകൊണ്ട് ഒരു വിശദമായ പരിശോധന നടത്തി ചിലന്തി ഇല്ലാ എന്നു ഉറപ്പ് വരുത്തിയതിനു ശേഷമേ ചേച്ചി കുളിക്കുവാൻ കയറാറുള്ളു. എവിടെ ഒളിച്ചിരിക്കുന്ന ചിലന്തിയേയും കണ്ടുപിടിക്കുവാൻ ഒരു പ്രത്യേക മിടുക്കുതന്നെയുണ്ട് ചേച്ചിക്ക്. ചിലന്തിയെ കണ്ടാൽ അതിനെ കൊല്ലാനായി എന്നയോ, അനിയത്തിയേയോ വിളിക്കും. അതിനെ കൊല്ലുന്നതിനു പകരമായി ഞങ്ങൾക്ക് ചില ഓഫറുകൾ തരും.ഇനി നിന്നെ ഇടിക്കില്ല. ആരും കാണാതെ അവിയൽ, ഉപ്പേരി, പപ്പടം മുതലായവ എടുത്തുതരാം. അങ്ങനെ പോകും വാഗദാനങ്ങൾ. ഉള്ളിൽ ഭയം ഉണ്ടങ്കിലും അതൊന്നും പുറമേ കാണിക്കാതെ ചൂലുമെടുത്ത് കുളിമുറിയിലേക്ക് ചെല്ലും. ചൂലെടുത്ത് അടിക്കാൻ പറ്റാത്തിടത്താണങ്കിൽ കപ്പിൽ വെള്ളമെടുത്ത് ശക്തിയായി വീശി ചിലന്തിയെ പുറത്ത് ചാടിക്കുകയാണു ആദ്യ ജോലി. വെള്ളമൊഴിക്കുമ്പോൾ ചേച്ചി മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും തന്നുകൊണ്ടേയിരിക്കും. “സൂക്ഷിച്ച്. നിന്റെ പുറത്ത് ചാടാതെ നോക്കിക്കൊ. കടിക്കും ഓടിക്കോ.” ചിലന്തി പുറത്ത് വന്നാലുടൻ സകല ശക്തിയുമെടുത്ത് ഒരടിയും ഒരു ഓട്ടവും ആണു. അടി കിട്ടിയ ചിലന്തി ചതഞ്ഞരഞ്ഞ് പോകുന്നത്രയും ഊക്കിലാണു അടി. ചിലന്തി ചത്തു എന്നു പറഞ്ഞാലൊന്നും ചേച്ചി വിശ്വസിക്കില്ല. വന്ന് നേരിൽ കണ്ട് ഉറപ്പുവരുത്തിയ ശേഷമേ കുളി തുടങ്ങു. ചേച്ചിയുമായി വഴക്കുണ്ടാകുമ്പോൾ, ഇടി കിട്ടി മടുക്കുമ്പോൾ, എവിടെ നിന്നെങ്കിലും ചത്തുണങ്ങിയ ചിലന്തിയെ എടുത്ത് ചേച്ചിയുടെ മേശക്കുള്ളിൽ കൊണ്ട് വക്കും. ഇത്രയും ചിലന്തിപ്പേടിയുള്ള ആളിനെ തോൽപ്പിക്കുവാനുള്ള എളുപ്പവഴി.
കല്യാണത്തിനെ കുറിച്ച് പലർക്കും പല സ്വപ്നങ്ങളും ഉണ്ടാകും. “ദൈവമേ ചിലന്തിയില്ലാത്ത ഒരു വീട്ടിലേക്കായിരിക്കണമേ എന്നെ കല്യാണം കഴിച്ചുകൊണ്ട് പോകുന്നത്.“ എന്നായിരുന്നു ചേച്ചിയുടെ പ്രാർത്ഥന. പക്ഷേ “പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തവും കൊളുത്തി പട“ എന്നായി ചേച്ചിയുടെ അവസ്ഥ.
പിന്നീട് എപ്പോഴോ ഈ ചിലന്തിപ്പേടി എന്നിലേക്കും കടന്നുവന്നു. ചിലന്തിപ്പേടിയുള്ള ലോകത്തിലെ ഒരേ ഒരു ആൺ എന്ന നിലക്ക് ഗിന്നസ് ബുക്ക് പ്രവേശനം ഉറപ്പായി എന്ന വിശ്വാസവും അക്കാലത്ത് എനിക്ക് ഉണ്ടായിരുന്നു. ഒരിക്കൽ ഓഫീസിലെ എന്റെ കസേരയുടെ അടുത്തുള്ള ജന്നലിൽ ഒരു പൊണ്ണൻ ചിലന്തി വന്നിരുന്നു. ഇനി എവിടിരിക്കും? ചിലന്തിപ്പേടി എങ്ങനെ ആൾക്കാരോട് പറയും? എന്നു വിഷമിച്ചിരുന്നപ്പോളാണു ഒരു ചങ്ങാതി, ഷാദ്, അവിടെ വന്നത്. മടിച്ചിട്ടാണങ്കിലും ഷാദിനോട് കാര്യം പറഞ്ഞു. ഇപ്പൊ ശരിയാക്കിത്തരാം. അതിനെ കൊല്ലണ്ട. ഓടിച്ച് വിടാം എന്നു ഷാദ് പറഞ്ഞു. ശരി, ഓടിച്ച് പുറത്താക്കിയിട്ട് ജന്നൽ അടച്ചാൽ മതി എന്നു ഞാനും പറഞ്ഞു. ആദ്യം നൌഷാദ് അതിന്റെ അടുത്ത് ചെന്നു ശൂ ശൂ എന്നൊക്കെ ബഹളം വച്ചു. ചിലന്തിക്ക് ഒരു അനക്കവും ഇല്ല. പക്ഷേ ആ ധൈര്യം കണ്ട് ഞാൻ ഷാദിന്റെ ആരാധകനായി. എന്നാലിനി കുത്തിഓടിക്കാം എന്നു പറഞ്ഞ് ഒരു ന്യൂസ് പേപ്പർ എടുത്ത് കുഴലുപോലെ ചുരുട്ടി ഷാദ് ചിലന്തിയെ കുത്തി. കുത്തുകൊണ്ട ചിലന്തി പുറത്തേക്ക് ഓടുന്നതിനുപകരം പേപ്പർ കുഴലിനകത്തുകൂടി ഷാദിന്റെ പുറത്തേക്ക് ചാടി. പിന്നെ ഷാദിന്റെ അലർച്ച കേട്ട് ഓടിക്കൂടിയ ആൾക്കാർ ആ ചിലന്തിയെ കൊന്നു. അതോടെ എന്റെ ഗിന്നസ് ബുക്ക് സ്വപ്നവും തകർന്നു.
ചിലന്തിപ്പേടി ഇല്ലാതിരുന്ന അനിയത്തിക്കും ഇപ്പോൾ ചിലന്തിയെ പേടിയാണു. ചിലന്തിപ്പേടി അവൾ മകനിലേക്കും പകർന്നു കൊടുത്തിരിക്കുന്നു. ആ നാലുവയസ്സൂകാരൻ എന്നോട് “അമ്മാവാ അങ്ങോട്ട് പോകല്ലേ. അവിടെ ഒരു ചിലന്തിയുണ്ട്” എന്നൊക്കെ പറയാറുണ്ട്. പക്ഷേ അവനു സ്പൈഡറിനെ പേടിയില്ല. ചിലന്തിയെയാണു പേടി. അവന്റെ സങ്കൽപ്പത്തിലുള്ള ചിലന്തിയെ അവനിതുവരെ കണ്ടിട്ടില്ല. ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത എല്ലാവരേയും എന്തും ചെയ്യാൻ പറ്റുന്ന ഒരു ഭീകര സത്വമാണ് ചിലന്തി എന്നാണവന്റെ വിശ്വാസം. ഈ സ്പൈഡറും ചിലന്തിയും ഒന്നാണന്ന് അവനോട് പറയാൻ പോയപ്പോൾ അനിയത്തി പറഞ്ഞു. “അവനാകെ പേടി ചിലന്തിയെ മാത്രമാണ്. അതുകൂടി ഇല്ലാതാക്കല്ലേ..”

umm.. kollaam, chechikku koodi ithu vayikkan kodukkanam... chilanthikalude headoffice-nnu parayunnathu kannante achante veedanu... oru 126 variety enkilum aa veetil ninnum mathram kittum...!!
ReplyDelete